Entertainment News

ജയിലർ വൻ വിജയം;പ്രതിഫലത്തിന് പുറമേ ലാഭവിഹിതവും രജനിക്ക് ചെക്ക് കൈമാറി നിർമാതാവ്

  • 1st September 2023
  • 0 Comments

ബോക്സോഫീസിൽ വിജയത്തേരോട്ടം തുടരുന്ന സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ചിത്രം ജയിലര്‍ കുതിപ്പ് തുടരുകയാണ്.നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആഗോള തലത്തില്‍ ബോക്‌സ്ഓഫീസില്‍ ഇതുവരെ നേടിയത് 600 കോടിയാണ്. ഇപ്പോള്‍ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലത്തിന് പുറമേ രജനീകാന്തിന് ലാഭവിഹതിത്തിന്റെ ഒരു ഭാഗം കൂടി നല്‍കിയിരിക്കുകയാണ് നിര്‍മാതാവ് കലാനിധി മാരന്‍.സൺ പിക്ചേഴ്സിന്റെ ഔദ്യോ​ഗിക സോഷ്യൽ മീഡിയാ പേജിലൂടെയാണ് ഈ വിവരം പുറത്തുവന്നത്. കഴിഞ്ഞദിവസമാണ് നിർമാതാവ് കലാനിധി മാരൻ രജിനികാന്തിനെ അദ്ദേഹത്തിന്റെ ചെന്നൈ പോയസ് ​ഗാർഡനിലുള്ള വസതിയിലെത്തി സന്ദർശിച്ചത്. […]

Entertainment News

രജിനികാന്ത് ചിത്രം ജയിലറിനെതിരെ മ​ദ്രാസ് ഹെെക്കോടതിയിൽ ഹർജി

  • 19th August 2023
  • 0 Comments

സെൻസര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കേറ്റ് റദ്ദാക്കണം എന്ന ആവിശ്യപ്പെട്ട് രജിനികാന്ത് ചിത്രം ജയിലറിനെതിരെ മദ്രാസ് ഹെെക്കോടതിയിൽ പൊതുതാൽപര്യ ഹർജി. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളോടൊപ്പം സിനിമ കാണാൻ അനുവദിക്കുന്ന തരത്തിലുള്ള യുഎ സർട്ടിഫിക്കറ്റ് ചിത്രത്തിന് റദ്ദാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് (സിബിഎഫ്‌സി) നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ക്രൂരമായ കൊലപാതക ദൃശ്യങ്ങൾ ഉൾപ്പെട്ട ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകണം എന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.അമേരിക്കയിലും യുകെയിലും എ സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തില്‍ എന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. അഭിഭാഷകനായ […]

Entertainment News

ഹിമാലയൻ യാത്ര കഴിഞ്ഞു;’ഉത്തർപ്രദേശിൽ എത്തിയ രജനികാന്ത് യോഗി ആദിത്യനാഥിനൊപ്പം ജയിലര്‍ കാണും

  • 19th August 2023
  • 0 Comments

കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് മുന്നേറുകയാണ് രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ.ചിത്രം രണ്ടാം വാരത്തിൽ വൻ വിജയം നേടി പ്രദർശനം തുടരുമ്പോഴും സൂപ്പർസ്റ്റാർ വിജയാഘോഷങ്ങളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. യാത്രയുടെ ഭാ​ഗമായി അദ്ദേഹം കഴിഞ്ഞദിവസം ഉത്തർപ്രദേശിലാണ് എത്തിയത്. ഈയവസരത്തിൽ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് സൂപ്പർതാരം നടത്തിയ പ്രതികരണം ശ്രദ്ധേയമാവുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയെ സന്ദര്‍ശിക്കുമെന്ന് വാര്‍ത്താ ഏജൻസിയോട് സംസാരിക്കവേ രജനികാന്ത് വ്യക്തമാക്കി.വിമാനത്താവളത്തിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യോ​ഗിക്കൊപ്പം ജയിലർ കാണുമെന്നും രജനികാന്ത് അറിയിച്ചു. എല്ലാം […]

Entertainment News

ജയിലറിൽ വർമൻ’ ആകേണ്ടിയിരുന്നത് മമ്മൂട്ടി തന്നെ;നടൻ വസന്ത് രവിയുടെ വെളിപ്പെടുത്തൽ

  • 15th August 2023
  • 0 Comments

ജയിലറിൽ പ്രതിനായകനായ വർമൻ എന്ന കഥാപാത്രത്തിനായി നേരത്തെ ആലോചിച്ചിരുന്നത് മലയാളത്തിൽ നിന്നുള്ള ഒരു സൂപ്പർ‌ സ്റ്റാറിനെയായിരുന്നുവെന്ന് രജനികാന്ത് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പറഞ്ഞിരുന്നു. പിന്നലെ മമ്മൂട്ടി ആണ് ആ സൂപ്പർ താരം എന്ന തരത്തിലും പ്രചാരണങ്ങൾ എത്തിയിരുന്നു. നടൻ വസന്ത് രവി ഇപ്പോൾ ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.‘‘വില്ലൻ കഥാപാത്രമായി മമ്മൂട്ടി സാറിനെ തന്നെയാണ് മനസ്സിൽ കണ്ടത്. രജനി സർ തന്നെ സെറ്റിൽവച്ച് ഇക്കാര്യം എന്നോടു പറഞ്ഞിരുന്നു. മമ്മൂട്ടി സർ ചെയ്താൽ നന്നായിരിക്കുമെന്ന് നെൽസണും പറഞ്ഞ ഉടനെ മമ്മൂട്ടി […]

Entertainment News

ഇത് പോലൊരു ഫീൽ തനിക്കും കൊണ്ട് വരാൻ സാധിക്കുമെന്ന് തോന്നുന്നു; മോഹൻലാലിൻറെ മാത്യൂസിനെ പ്രശംസിച്ച് അൽഫോൺസ് പുത്രൻ

  • 14th August 2023
  • 0 Comments

ബോക്സ്ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ് രജനികാന്തിന്റെ ജയിലർ. മോഹൻലാലിന്റെ മാത്യൂസ് എന്ന കഥാപാത്രത്തിനും പ്രേക്ഷകർ ക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. മാത്യൂസ് എന്ന കഥാപാത്രം പ്രേക്ഷകരെ ആവേശംകൊള്ളിക്കുമ്പോള്‍ മോഹൻലാൽ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ.ചിത്രത്തിലെ മോഹന്‍ലാലിന്റെ അതുപോലൊരു ഫീല്‍ തനിക്കും കൊണ്ടുവരാന്‍ പറ്റുമെന്ന് തോന്നുന്നു എന്നാണ് ‘ജയിലര്‍’ സിനിമയിലെ മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ച അല്‍ഫോന്‍സ് പറഞ്ഞത്. ”ഏതാണ്ട് ഈയൊരു ഫീല്‍ കൊണ്ടുവരാന്‍ പറ്റുമെന്നാണ് എനിക്കു തോന്നുന്നത് ലാലേട്ടാ” എന്നാണ് അല്‍ഫോന്‍സ് ഫോട്ടോ പങ്കുവെച്ച് […]

Entertainment

രണ്ട് ദിവസം കൊണ്ട് 150 കോടി; വിജയിച്ച് ജയിലർ

  • 12th August 2023
  • 0 Comments

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ ആഗോളതലത്തിൽ 150 കോടി ക്ലബിലേക്ക്. രണ്ട് ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ 152.02 കോടിയാണ് നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റായ മനോബാല റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ദിനത്തിൽ മാത്രം ചിത്രം 95.78 കോടിയാണ് ആഗോളതലത്തിൽ നേടിയത്. രണ്ടാം ദിനമായ ഇന്നലെ 56.24 കോടിയാണ് സിനിമയുടെ കളക്ഷൻ. കേരളത്തിൽ മികച്ച കളക്ഷനാണ് ചിത്രം നേടിയത്. മോഹൻലാലിന്റെ കാമിയോ വേഷം തിയേറ്ററിലേക്ക് കൂടുതൽ പ്രേക്ഷകരെ എത്തിക്കുന്നുണ്ട്. രണ്ട് ദിവസം കൊണ്ട് […]

Entertainment News

‘വിനായകന്റെ സിനിമ’ജയിലറിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി

  • 12th August 2023
  • 0 Comments

ഗംഭീര റിപ്പോർട്ടുകളുമായി മുന്നേറുന്ന രജനികാന്ത് നായകനായ ചിത്രം ജയിലറിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലർ എന്ന് പറഞ്ഞ മന്ത്രി, ഇത് വിനായകന്റെ സിനിമ ആണെന്നും പറഞ്ഞു. “ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്..വിനായകന്റെ സിനിമ..”, എന്നാണ് വി ശിവൻകുട്ടി കുറിച്ചത്. ഒപ്പം ജയിലറിൽ രജനികാന്തും വിനായകനും നേർക്കുനേർ വരുന്നൊരു ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തിയത്.ജയിലറിൽ വർമ്മ എന്ന പ്രതിനായക വേഷത്തിലാണ് വിനായകൻ […]

Entertainment News

ജയിലർ നേരത്തേയെത്തും; റിലീസിംഗ് തീയതി പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

  • 25th April 2023
  • 0 Comments

ബോക്സ് ഓഫിസിൽ തരംഗം സൃഷ്ടിക്കാനെത്തുന്ന സ്റ്റൈൽ മന്നന്റെ ജയിലർ നേരെത്തെയെത്തുമെന്ന് അണിയറ പ്രവർത്തകർ. വിനായക ചതുർത്ഥിയ്ക്ക് റിലീസ് ഉണ്ടാകുമെന്ന റിപ്പോർട്ട് തള്ളിയാണ് രജനികാന്ത് ചിത്രത്തിന് പുതിയ തീയതി പുറത്തുവരുന്നത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ആഗസ്റ്റ് പത്തിനാകും ചിത്രമെത്തുക. രണ്ട് വർഷത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന രജനി കാന്ത് സിനിമ സസ്പെൻസ് ത്രില്ലറാണ്. രജനികാന്ത് ഇതുവരെ അവതരിപ്പിക്കാത്ത വേഷമാണ് ജയിലറിലേത്. മോഹൻലാൽ, ശിവ രാജ്‌കുമാർ, ജാക്കി ഷ്‌റോഫ്, സുനിൽ ഷെട്ടി തുടങ്ങി ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളാണ് ചിത്രത്തിലെ നിർണായക വേഷങ്ങളിലെത്തുന്നത്. […]

Entertainment News

രജനികാന്ത് ചിത്രം ജയിലറില്‍ മോഹൻലാലുമെന്ന് റിപ്പോര്‍ട്ട്,ആരാധകർ ആവേശത്തിൽ

  • 6th January 2023
  • 0 Comments

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ജയിലറില്‍ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുവെന്ന് റിപ്പോർട്ട്.ഒരു അതിഥി വേഷത്തില്‍ രജനികാന്ത് ചിത്രത്തില്‍ എത്തുന്ന മോഹൻലാലിന് രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിംഗാണ് ഉണ്ടാകുക എന്നും സാമൂഹ്യമാധ്യമങ്ങളില്‍ ട്രേഡ് അനലിസ്റ്റുകള്‍ അടക്കമുള്ളവര്‍ പറയുന്നു. രമ്യാ കൃഷ്‍ണനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കന്നഡ താരം ശിവരാജ്‍കുമാറും വേഷമിടുന്നുണ്ട്.ആദ്യ ചിത്രമായ കോലമാവ് കോകിലയിലൂടെ തമിഴകത്ത് ശ്രദ്ധനേടിയ സംവിധായകനാണ് നെല്‍സണ്‍. കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്‍ത്തികേയന്‍ നായകനായ ‘ഡോക്ടര്‍’ ആയിരുന്നു.. മലയാളി നടൻ വിനായകനും […]

error: Protected Content !!