Kerala kerala

കണ്ണൂര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ഹര്‍ഷാദ് പിടിയില്‍

  • 23rd February 2024
  • 0 Comments

കണ്ണൂര്‍: കണ്ണൂര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ലഹരിക്കേസിലെ പ്രതി നാല്‍പ്പത് ദിവസങ്ങള്‍ക്ക് ശേഷം പിടിയില്‍. കൊയ്യോട് ചെമ്പിലോട്ടെ ടി സി ഹര്‍ഷാദാണ് പിടിയിലായത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ടാറ്റു കലാകാരിയായ കാമുകി അപ്‌സരയേയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ ഭാരതിപുരത്തെ വീട്ടില്‍വച്ചാണ് ഇരുവരെയും പിടികൂടിയത്. ജയില്‍ ചാടിയ ശേഷം ഹര്‍ഷാദ് നേരെ പോയത് ബംഗളൂരുവിലേക്കായിരുന്നു. പിന്നാലെ അപ്‌സരയും ബംഗളൂരുവിലെത്തി. ഇവര്‍ ഒന്നിച്ച് ഡല്‍ഹിയിലൊക്കെ താമസിച്ചിരുന്നു. നേപ്പാള്‍ അതിര്‍ത്തിയിലും എത്തി. പിന്നീട് തമിഴ്‌നാട്ടിലേക്ക് പോയി. തമിഴ്‌നാട്ടിലെത്തിയതിന് ശേഷം […]

Kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിക്കേസ് പ്രതി ജയില്‍ ചാടിയ കേസ്; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് റിപ്പോര്‍ട്ട്

  • 18th January 2024
  • 0 Comments

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിക്കേസ് പ്രതി ജയില്‍ ചാടിയ കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ഹര്‍ഷാദിനെ വെല്‍ഫെയര്‍ ഡ്യൂട്ടിക്ക് നിയോഗിച്ചതില്‍ ഗുരുതര വീഴ്ചയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. പ്രതിയെ നിരീക്ഷിക്കുന്നതില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തവനൂര്‍ ജയില്‍ സൂപ്രണ്ട് വി.വിജയകുമാര്‍ ജയില്‍ ഡിഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലഹരിക്കേസില്‍ പത്തുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഹര്‍ഷാദ് കഴിഞ്ഞ ഞായറാഴ്ചയാണ് ജയില്‍ ചാടിയത്. പുറം ജോലിക്കും വെല്‍ഫെയര്‍ ഡ്യൂട്ടിക്കും ശിക്ഷാകാലാവധി കഴിയാറായ തടവുകാരെയാണ് നിയോഗിക്കുകയെന്നിരിക്കെ ഒന്‍പത് വര്‍ഷം ശിക്ഷ […]

Kerala

കൗമാരക്കാരിക്ക് നേരെ നഗ്നതാപ്രദര്‍ശനം, തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണി; 48കാരന് 13 വർഷം കഠിന തടവും പിഴയും

  • 25th November 2023
  • 0 Comments

തൃശൂര്‍: കൗമാരക്കാരിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 48കാരന് 13 വർഷം കഠിന തടവും പിഴയും. കുഴിക്കാട്ടുശേരി പോട്ടയത്തുപറമ്പില്‍ വീട്ടില്‍ ജയനെന്ന 48കാരനാണ് കഠിന തടവും പിഴയും ശിക്ഷ വിധിച്ചത്. പ്രതിക്ക് 13 വര്‍ഷം കഠിന തടവും 85000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ചാലക്കുടി അതിവേഗ പ്രത്യേക പോക്സോ സ്പെഷല്‍ കോടതി ജില്ലാ ജഡ്ജി ഡോണി തോമസ് വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ കൗമാരക്കാരിക്ക് നേരേ നിരന്തരം ലൈംഗികചുവയോടെ സംസാരിക്കുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും തന്റെ […]

Kerala News

ജയിലുകളിൽ മതപരമായ ചടങ്ങുകൾക്ക് വിലക്ക്

  • 5th April 2023
  • 0 Comments

തിരുവനന്തപുരം: ജയിലുകളിൽ പുറത്തുനിന്നുള്ള സംഘങ്ങളെത്തി നടത്തുന്ന മതപരമായ ചടങ്ങുകൾക്ക് വിലക്ക്. പ്രാർഥനകൾ, കൗൺസിലിങ് എന്നിവയ്ക്കായി സംഘടനകൾക്ക് നൽകിയ അനുമതി റദ്ദാക്കി.ഇനി മോട്ടിവേഷൻ ക്ലാസുകൾക്ക് മാത്രമാണ് അംഗീകാരം. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യയയാണ് നിർദേശം നൽകിയത്. വിവിധ സംഘടനകൾ ജയിലിലെത്തി അന്തേവാസികൾക്കായി പ്രാർഥനകളും കൗൺസിലിങ്ങും നടത്താറുണ്ടായിരുന്നു. ഇതിനു ആഭ്യന്തരവകുപ്പാണ് അനുമതി നൽകിയിരുന്നത്. അനുമതി ലഭിച്ചാൽ ഒരു വർഷം വരെ ജയിലിലെത്തി പ്രാർഥനകളും കൗൺസിലിങ്ങും നടത്താം. എന്നാൽ, മതപരമായവ നടത്തേണ്ടതില്ലെന്ന് ജയിൽ മേധാവിയുടെ നിർദ്ദേശിച്ചു.

Kerala News

അടുക്കളയിൽ നിന്നും പലക വെച്ച് പുറത്തുച്ചാടി;യുവാവിനെ പൊലീസ് സ്റ്റേഷനിൽ മുന്നിൽ കൊന്ന് തള്ളിയ കേസിലെ പ്രതി ജയിൽ ചാടി

കോട്ടയത്ത് കൊലക്കേസ് പ്രതി ജയില്‍ചാടി.യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ അഞ്ചാംപ്രതി ബിനുമോനാണ് ജയിലില്‍നിന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഇയാള്‍ക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്.ജയിൽ അടുക്കളയിൽ നിന്നും പലക വച്ചാണ് ഇയാൾ ചാടി രക്ഷപ്പെട്ടത്. പ്രധാന കവാടത്തിനോടുള്ള തൊട്ടാണ് അടുക്കള. മതിൽ ചാടി റോഡിലെത്തിയ ഇയാൾ ഇവിടെ നിന്നും കെകെ റോഡിലേക്ക് പോയെന്നാണ് പൊലീസിൻ്റെ അനുമാനം.മറ്റു കേസുകളിലൊന്നും ഉള്‍പ്പെട്ടിട്ടില്ലാത്തതിനാലും ജയിലില്‍ ശാന്തസ്വഭാവക്കാരനായതിനാലുമാണ് ഇയാള്‍ക്ക് ജയിലിലെ അടുക്കളയിൽ ജോളി നൽകിയിരുന്നത്.ജയിലില്‍നിന്ന് രക്ഷപ്പെട്ട പ്രതി […]

Kerala News

ജയിലില്‍ നല്ല ഒന്നാന്തരം ഭക്ഷണം, പറയാനുള്ളതു പറയും എന്നാല്‍ നിയമം പാലിക്കുമെന്നും പി.സി. ജോര്‍ജ്

ഒരു മതക്കാരെയും മോശമായി പറയില്ലെന്ന് പി.സി. ജോര്‍ജ്. നിയമം ലംഘിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പൗരനെന്ന നിലയില്‍ ഹൈക്കോടതിയുടെ തീരുമാനം എന്തോ അത് പാലിക്കാന്‍ ബാധ്യതയുണ്ട്. എന്നാല്‍ പറയാനുള്ള കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. മുഖ്യമന്ത്രിയോടു പറയാനുള്ളത് തൃക്കാക്കരയില്‍ പറയും. ക്രിസ്ത്യാനികളെ ബിജെപിക്കാര്‍ വേട്ടയാടിയതായി അറിയില്ല. മോശക്കാരെ മോശക്കാരെന്ന് എല്ലാവരും പറഞ്ഞാല്‍ പ്രശ്‌നം തീരുമെന്നും പി.സി. ജോര്‍ജ് കൂട്ടി ചേര്‍ത്തു. ജയിലിലേക്ക് റിമാന്‍ഡ് ചെയ്ത് വിട്ട മജിസ്ട്രേറ്റിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമിതിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ […]

Entertainment News

സിനിമ നടൻ ശരത് കുമാറിനും ഭാര്യക്കും ഒരു വർഷം തടവ് ശിക്ഷ

  • 7th April 2021
  • 0 Comments

തമിഴ്​ സിനിമ നടൻ ശരത്​ കുമാറിനും ഭാര്യ രാധിക ശരത്​ കുമാറിനും ഒരു വർഷം തടവ്​ ശിക്ഷ. ചെക്ക്​ കേസിലാണ്​ തടവ്​ ശിക്ഷ. സിനിമ നിർമാണത്തിന്​ പണം ​കടമായി നൽകുന്ന റാഡിയന്‍സ്​ മീഡിയ പ്രൈവറ്റ്​ ലിമിറ്റഡിൽ നിന്ന്​ ശരത്​ കുമാറി​േന്‍റയും ഭാര്യയുടേയും ഉടമസ്ഥതയിലുള്ള മാജിക്​ ഫ്രൈയിംസ്​ പണം വാങ്ങിയിരുന്നു. 2014ലായിരുന്നു പണമിടപാട്​. ഇതിന്​ പകരമായി തീയതി ചേർക്കാത്ത ചെക്കുകൾ ശരത്​ കുമാർ നൽകുകയും ചെയ്​തിരുന്നു. 2017ൽ ഈ ചെക്കുകൾ മടങ്ങിയതോടെയാണ്​ റാഡിയൻസ്​ മീഡിയ പ്രൈവറ്റ്​ ലിമിറ്റഡ്​ കേസ്​ […]

Kerala

വിയ്യൂർ ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാരൻ പിടിയിൽ

  • 16th February 2021
  • 0 Comments

ജയിൽ ചാടിയ തടവുകാരൻ മണിക്കൂറുകൾക്കകം പിടിയിലായി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാരനാണ് ജയിൽ അധികൃതരുടേയും പൊലീസിന്റേയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പിടിയിലായത്. ചെറുതുരുത്തി പൈങ്കുളം സ്വദേശി സഹദേവൻ ആയിരുന്നു രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ വിയ്യൂർ മണലാറുകാവ് ക്ഷേത്രത്തിന് സമീപം ഒളിച്ചിരിക്കുന്ന നിലയിലാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. പൊലീസിനെ കണ്ടതും രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ജയിൽ മതിൽ കെട്ടിന് പുറത്തുള്ള ജീവനക്കാരുടെ മെസിൽ സഹദേവനെ ജോലിക്കായി നിയോഗിച്ചിരുന്നു. തുടർന്ന് മെസിലെ […]

Kerala News

ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണം,എല്ലാ അന്വേണ ഏജൻസികൾക്കും നിയമം ബാധകം; ഡിജിപി

  • 17th December 2020
  • 0 Comments

ജയിലിലെ ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്.എല്ലാ അന്വേണ ഏജൻസികൾക്കും നിയമം ബാധകമെന്ന് ഡിജിപിയുടെ നിർദേശത്തിൽ വ്യക്തമാക്കുന്നു ചോദ്യം ചെയ്യൽ റെക്കോഡ് ചെയ്യണമെന്ന് നിർദേശിച്ചുള്ള സർക്കുലർ പുറത്തിറക്കി. ചോദ്യം ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന കോടതി ഉത്തരവ് പാലിക്കണമെന്നാണ് സർക്കുലർ. സ്വർണക്കടത്ത് പ്രതികളെ അടക്കം കേസുമായി ബന്ധപ്പെട്ട് ജയിലിൽ പാർപ്പിക്കുകയും പിന്നീട് വിവിധ ഏജൻസികൾ ജയിലിലെത്തി ചോദ്യം ചെയ്തത് വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് ജയിലിലെ ചോദ്യെ ചെയ്യലുകൾ വീഡിയോയിൽ പകർത്തണമെന്ന് ജയിൽ ഡിജിപി ഉത്തരവ് […]

Kerala

സംസ്ഥാനത്തെ വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ജാമ്യം അനുവദിക്കുന്ന നടപടി ആരംഭിച്ചു

രാജ്യം ലോക്ഡൗണില്‍ ആയ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിചാരണത്തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഏപ്രില്‍ 30 വരെ ഇടക്കാല ജാമ്യം അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവില്‍ നടപടി ആരംഭിച്ചു. വൈത്തിരിയില്‍ ലിസ്റ്റിലുള്ള മൂന്നു പേരില്‍ രണ്ടുപേരെയും കോഴിക്കോട് ലിസ്റ്റില്‍ പതിനാല് പേരാണുള്ളത് ഇതില്‍ ആറു പേരെയും റിലീസ് ചെയ്യും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ആറുപേരെയാണ് റിലീസ് ചെയ്തത്. മഞ്ചേരി സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് തടവുകാര്‍ 17 പേരുണ്ട്. ഇവരുടെ ബന്ധുക്കള്‍ എത്തിയാല്‍ ഇവരെ റിലീസ് ചെയ്യും.പൂജപ്പുര 17 ഉം കണ്ണൂര്‍ […]

error: Protected Content !!