500 രൂപ കൊടുത്താൽ ജയിൽ ജീവിതത്തെ കൂടുതൽ അടുത്തറിയാം; ജയിൽ ടൂറിസവുമായി കര്‍ണാടകയിലെ ബെലാഗവി ഹിന്‍ഡാല്‍ഗ സെന്‍ട്രന്‍ ജയില്‍
ഒരു തടവ് പുള്ളിയുടെ ജയിൽ ജീവിതമെങ്ങനെ ആണെന്ന് ആലോചിച്ചിട്ടുണ്ടോ? 24 മണിക്കൂറും ആ മതില്‍ക്കെട്ടിനകത്ത് അവർ കഴിയുന്നതെങ്ങനെയാണെന്ന്?. എന്നാല്‍ സാധാരണക്കാർക്കും ജയിലിനെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള അവസരമൊരുക്കുകയാണ് കര്‍ണാടകയിലെ ബെലാഗവി ഹിന്‍ഡാല്‍ഗ സെന്‍ട്രന്‍ ജയില്‍. 500 രൂപ ഫീസായി നല്‍കിയാല്‍ തടവറയിലെ ജീവിതത്തെക്കുറിച്ച് അറിയാം. ജയില്‍ ജീവിതം പരിചയപ്പെടുത്തുന്ന ജയില്‍ ടൂറിസമാണ് ‘ഒരു തടവുകാരന്‍റെ ജീവിതത്തിലെ ഒരു ദിവസം’ പദ്ധതിയിലൂടെ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്. ജയിൽ ടൂറിസത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി കാത്തിരിക്കുകയാണ് ജയിലധികൃതര്‍. കുറ്റവാളിയല്ലെങ്കിലും ഒരു […]
