Entertainment News

വണ്ണിയർ സമുദായത്തെ അപമാനിച്ചു; ജയ് ഭീമിന്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ ചെന്നൈ ഹൈക്കോടതി

വണ്ണിയർ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയർ സേന നൽകിയ ഹർജിയിൽ ജയ് ഭീമിൻ്റെ അണിയറ പ്രവർത്തകർക്കെതിരെ കേസെടുക്കാൻ ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവ്. നിർമ്മാതാക്കളായ സൂര്യ, ജ്യോതിക, സംവിധായകൻ ടി ജെ ജ്ഞാനവേൽ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസിന് നിർദേശം നൽകി. ചിത്രത്തിൽ നിന്ന് ആക്ഷേപകരമായ രംഗങ്ങൾ നീക്കം ചെയ്യണം, അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണം, ജയ് ഭീം ടീം നിരുപാധികം മാപ്പ് പറയണം എന്നിവയാണ് വണ്ണിയർ സംഘത്തിന്റെ ആവശ്യം. 2021 നവംബറിലാണ് […]

Entertainment News

ജയ്ഭീം’ന് പുരസ്‌കാര നേട്ടം; ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രം ; മികച്ച സഹനടൻ മണികണ്ഠൻ

12 -ാം ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ടി ജെ ജ്ഞാനവേല്‍ ചിത്രം ‘ജയ്ഭീം മികച്ച ചിത്രം. ചിത്രത്തിൽ രാജാകണ്ണ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മണികണ്ഠൻ മികച്ച സഹനടനുള്ള അവാർഡും സ്വന്തമാക്കി. തൂഫാനിലെ പ്രകടനത്തിന് ഫർഹാൻ അക്തറിനെ മികച്ച നടനായി തെരെഞ്ഞെടുത്തു. ദാഗര്‍ ടുഡുവിനെ മികച്ച നടിയായും മൃണാളിനിയെ സഹനടിയായും തെരെഞ്ഞെടുത്തു. രാജ് മദിരാജുവാണ് മികച്ച സംവിധായകന്‍, ഋഷികേശ് ഭദാനെ മികച്ച തിരക്കഥാകൃത്ത്. അമിതാഭ് ബച്ചനും ഇമ്രാന്‍ ഹാഷ്മിയും അഭിനയിച്ച ചെഹ്‌രെ പ്രത്യേക ജൂറി പരാമര്‍ശം […]

Entertainment News

ഓസ്‌കാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഇടം നേടി ജയ് ഭീം

  • 18th January 2022
  • 0 Comments

ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത നടൻ സൂര്യ അഭിനയിച്ച ‘ജയ് ഭീം’ 2022 ലെ ഗോൾഡൻ ഗ്ലോബ്‌സിൽ ‘മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രം’ എന്ന വിഭാഗത്തിൽ നോമിനേഷനായി ഔദ്യോഗികമായി പ്രവേശിച്ചതിന് പിന്നാലെ ഓസ്‌കാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഇടം നേടി. സംവിധായകന്റെ കഥാ വിവരണത്തോടൊപ്പം ചിത്രത്തിലെ ഒരു രംഗമാണ് യൂട്യൂബ് ചാനലിൽ പ്രദർശിപ്പിച്ചിരിക്കുന്നത് . പോലീസ് കസ്റ്റഡിയിൽ ഭർത്താവിനെ കാണാതായതിനെ തുടർന്ന് ഗർഭിണിയായ ഭാര്യ, ചന്ദ്രുവിന്റെ സഹായം തേടുന്നതാണ് ചിത്രം. ജാതി അടിസ്ഥാനത്തിലുള്ള മുൻഗണനയും പോലീസിന്റെ […]

Entertainment News

‘ഹിന്ദി സംസാരിച്ചയാളെ തല്ലി’ജയ് ഭീമിലെ രംഗത്തിനെതിരെ പ്രകാശ് രാജിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം

  • 3rd November 2021
  • 0 Comments

സൂര്യ കേന്ദ്ര കഥാപാത്രമായ ഏറ്റവും പുതിയ ചിത്രമായ ജയ് ഭീമിലെ രംഗത്തിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. ചിത്രത്തിൽ പ്രകാശ് രാജ് അവതരിപ്പിക്കുന്ന കഥാപാത്രം ഹിന്ദി സംസാരിക്കുന്ന ആളെ തല്ലുന്ന രംഗത്തിനെതിരേയാണ് ഇപ്പോൾ വിമർശനമുയർന്നിരിക്കുന്നത്. ഹിന്ദിയില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയെ പ്രകാശ് രാജ് തല്ലുകയും തമിഴില്‍ സംസാരിക്കാന്‍ പറയുകയുമാണ് ചെയ്യുന്നത്. ഇതിലൂടെ ഹിന്ദി വിരുദ്ധത പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ആരോപണം. ഹിന്ദിയോ മറ്റേതെങ്കിലും ഇന്ത്യന്‍ ഭാഷകളോ സംസാരിക്കാത്തതിന്റെ പേരില്‍ ഒരു വ്യക്തിയെ ആക്രമിക്കാന്‍ ഭരണഘടന […]

error: Protected Content !!