അമ്മയുടെ താത്കാലിക കമ്മറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ജഗദീഷ് ഒഴിവായി
കൊച്ചി: താരസംഘടന അമ്മയുടെ താത്കാലിക കമ്മറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് ജഗദീഷ് ഒഴിവായി. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന ഗ്രൂപ്പില്‍ നിന്നാണ് സ്വയം ഒഴിവായത്. ജനറല്‍ ബോഡി വിളിക്കുന്നതിലും തെരഞ്ഞെടുപ്പ് വൈകുന്നതിലും ജഗദീഷ് എതിര്‍പ്പ് അറിയിച്ചിരുന്നു. താല്‍ക്കാലിക കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ ജഗദീഷിന് അതൃപ്തിയെന്നും സൂചനയുണ്ട്. പിരിച്ചുവിട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ താല്‍ക്കാലിക കമ്മിറ്റിയായി തുടരും എന്നായിരുന്നു അമ്മയുടെ തീരുമാനം. അതേസമയം അമ്മ സംഘടനയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ ജഗദീഷ് നിഷേധിച്ചു. ഭരണസമിതി കൂട്ടരാജി സമര്‍പ്പിച്ചപ്പോള്‍ ഇനി ആ ഗ്രൂപ്പില്‍ തുടരുന്നതില്‍ […]