വയലന്‍സ് സ്വാധീനിക്കുന്നത് പോലെ സിനിമയിലെ നന്മ കണ്ടാലും സ്വാധീനിക്കണ്ടേ?; നടന്‍ ജഗദീഷ്
കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്നത് സിനിമയിലെ വയലന്‍സ് ആളുകളെ ഇന്‍ഫ്‌ലുവന്‍സ് ചെയ്യുന്നുണ്ടോ എന്നാണ്. എന്നാല്‍ സിനിമയിലെ തിന്മകള്‍ കണ്ട് സ്വാധീനിക്കുന്നുണ്ടെങ്കില്‍ നന്മയും സ്വാധീനിക്കുന്നില്ലേ എന്നാണ് സിനിമാ നടന്‍ ജഗദീഷ് ചോദിച്ചത്. മലയാളത്തിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ ചിത്രമായ ‘മാര്‍ക്കോ’യില്‍ ഒരു പ്രധാനപ്പെട്ട റോളില്‍ ജഗദീഷ് എത്തിയിരുന്നു. സിനിമയില്‍ താന്‍ അവതരിപ്പിച്ച ടോണി ഐസക്ക് അക്രമത്തിന് കൂട്ടുനില്‍ക്കുന്ന വ്യക്തിയാണ്. എന്നാല്‍ ജഗദീഷ് എന്ന വ്യക്തി ഒരിക്കലും അക്രമത്തിനൊപ്പം നില്‍ക്കുന്നയാളല്ല. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് ടോണി ഐസക്കിനെ ആണോ […]
