നോറക്കും ജാക്വിലിനും സുകേഷ് നല്‍കിയത് വിലപിടിപ്പുള്ള സമ്മാനങ്ങൾ; ഐ ഫോണും, കാറും, 9 ലക്ഷം വിലയുള്ള പേഴ്‌സ്യന്‍ പൂച്ചയും, 1.5 ലക്ഷം ഡോളറിന്റെ വായ്പയും; ഇഡി കുറ്റപത്രം
സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍ നടികളായ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനും നോറ ഫത്തേഹിക്കും കോടികളുടെ സമ്മാനം കൊടുത്തതായി ഇഡിയുടെ വെളിപ്പെടുത്തല്‍.ചോദ്യം ചെയ്യലില്‍ ഇവര്‍ ഇക്കാര്യം സമ്മതിച്ചതായും ഇഡി കുറ്റപത്രത്തില്‍ വ്യക്തമാക്കി. ഐഫോണ്‍ മുതല്‍ ബിഎംഡബ്ലിയു കാര്‍ വരെ കോടികള്‍ വിലമതിക്കുന്ന ഉപഹാരങ്ങളാണ് ഇവർക്ക് സമ്മാനിച്ചത്.തനിക്ക് ബിഎംഡബ്ലിയു സെഡാന്‍ കാറാണ് സുകേഷ് സമ്മാനിച്ചതെന്ന് നോറ ഫത്തേഹി ചോദ്യം ചെയ്യലിൽ പറഞ്ഞു. കൂടാതെ സുകേഷിന്റെ ഭാര്യ ലീനമരിയ പോള്‍ സ്‌നേഹസമ്മാനമായി ഗുച്ചി ബാഗും ഐഫോണും നല്‍കിയതായും താരം വെളിപ്പെടുത്തി. […]
