Kerala News

ഐഎഎസ് ആയാല്‍ ഭൂമിക്ക് കീഴിലുള്ള എല്ലാം അറിയുമെന്ന് ധാരണ വേണ്ട’ ;മേഴ്‌സിക്കുട്ടിയമ്മ

  • 22nd February 2021
  • 0 Comments

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് യു.എസ് കമ്പനിയായ ഇ.എം.സി.സിയുമായി ധാരണാപത്രം ഉണ്ടാക്കിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി വീണ്ടും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.കെ.എസ്.ഐ.എന്‍.സി എം.ഡി എന്‍. പ്രശാന്തിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തിയത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഡീപ് സീ ട്രോളറിനായി ഇന്‍ലാന്‍ഡ് നാവിഗേഷന്‍ 400 കോടി ഡോളറിന്റെ ഓര്‍ഡര്‍ കൊടുക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ചോദിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണ് പൊതുമേഖലാ സ്ഥാപനം ഇത്തരത്തില്‍ ഓര്‍ഡര്‍ നല്‍കിയത് ?. മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്‌തോ ?. ഫിഷറീസ് വകുപ്പിനോട് ചര്‍ച്ച ചെയ്‌തോ ?. സര്‍ക്കാരിന്റെ […]

Kerala News

ഇനിയും ഒളിച്ചുകളിച്ചാല്‍ കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും; ചെന്നിത്തല

  • 19th February 2021
  • 0 Comments

അമേരിക്കന്‍ കമ്പനിയ്ക്ക് കേരളതീരത്ത് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയെന്ന ആരോപണത്തിന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ മറുപടിക്ക് തൊട്ടുപിന്നാലെ വെല്ലുവിളിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇനിയും ഒളിച്ചുകളിച്ചാല്‍ അമേരിക്കന്‍ കമ്പനിയുമായുണ്ടാക്കിയ കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു മന്ത്രിയുടെ പേരെടുത്ത് പറഞ്ഞ് ചെന്നിത്തലയുടെ വെല്ലുവിളി. മന്ത്രി ഇപി ജയരാജനും അഴിമതിയില്‍ പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു. കോടികളുടെ അഴിമതി നടത്താനാണ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനായി ടോം ജോസിനെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചെന്നിത്തലയ്ക്ക് മനോനില തെറ്റിയെന്ന മേഴ്‌സിക്കുട്ടിയമ്മയുടെ പരിഹാസത്തിനുനേരെയും ചെന്നിത്തല […]

Kerala News

പ്രതിപക്ഷ നേതാവിന്‍റെ ആരോപണം അസംബന്ധം; ഒരു കമ്പനിയുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും ജെ മേഴ്​സിക്കുട്ടിയമ്മ

  • 19th February 2021
  • 0 Comments

ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ​ വിദേശ കമ്പനിക്ക്​ അനുമതി നൽകിയെന്ന​ പ്രതിപക്ഷ നേതാവിന്‍റെ ആരോപണം അസംബന്ധമാണെന്ന്​ ഫിഷറീസ്​ വകുപ്പ്​ മന്ത്രി ജെ മേഴ്​സിക്കുട്ടിയമ്മ.ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഒരു കമ്പനിയുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും ഫിഷറീസ്​ വകുപ്പിന്‍റെ മുമ്പിൽ അത്തരമൊരു അപേക്ഷ വന്നിട്ടില്ലെന്നും അവർ പറഞ്ഞു.കേരളത്തിന്റെ തീരദേശം ഒരു വിദേശ ഏജന്‍സിക്കും ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. തുറന്നുകൊടുക്കുന്ന പ്രശ്‌നവുമില്ല. പരമ്പാഗത തൊഴിലാളിക്ക് എതിരായ ഒരു ഫിഷറീസ് നയവുമില്ലെന്നും ന്യൂയോര്‍ക്കില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്​ വ്യവസായ വകുപ്പ്​ മന്ത്രി […]

error: Protected Content !!