ഇറ്റലിയില്‍ യുവാവിന് ഒരേസമയം മങ്കിപോക്‌സും എച്ച്‌ഐവിയും കോവിഡും ബാധിച്ചു, ലോകത്തില്‍ ഇതാദ്യം
ലോകത്ത് ആദ്യമായി മങ്കിപോക്‌സ്, എച്ച്‌ഐവി, കൊവിഡ് എന്നിവ സ്ഥിരീകരിച്ച് ഇറ്റലിയിലെ ഒരു യുവാവ്. അമന്‍ എന്ന യുവാവിനാണ് ഒരേസമയം കോവിഡും മങ്കിപോക്‌സും എച്ച്‌ഐവിയും സ്ഥിരീകരിച്ചത്.മങ്കിപോക്‌സും കോവിഡും എയ്ഡ്‌സും ഒരുമിച്ച് സ്ഥിരീകരിക്കപ്പെടുന്ന ലോകത്തെ ആദ്യത്തെ സംഭവമാണ് ഇതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഈ വര്‍ഷം ജൂണില്‍ സ്‌പെയിനിലേക്കുള്ള തന്റെ അഞ്ച് ദിവസത്തെ യാത്ര കഴിഞ്ഞ ഇറ്റലിയിലേക്ക് മടങ്ങിയതിന് ശേഷം 36 കാരനായ അമന് പനി, തൊണ്ടവേദന, സമാനമായ മറ്റ് പല ലക്ഷണങ്ങളും ക്ഷീണവും അനുഭവപ്പെട്ടു. ഇതോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. […]