ഓണത്തിനുമുമ്പ് 53.04 ലക്ഷംപേർക്ക് ക്ഷേമ പെന്‍ഷന്‍
തിരുവനന്തപുരം : ഓണത്തിനുമുമ്പ് 53.04 ലക്ഷംപേർക്ക് സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചു . മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ,- ക്ഷേമനിധി പെൻഷനുകളുടെ വിതരണം ശനിയാഴ്‌ച തുടങ്ങും. കുറഞ്ഞത് 3600 രൂപവീതം ലഭിക്കും. കേരള സാമൂഹ്യ സുരക്ഷാ പെൻഷൻ ലിമിറ്റഡ് എന്ന കമ്പനി വഴിയാണ് പണം ലഭ്യമാക്കുക. 53,04,092 പേർക്കാണ് പെന്‍ഷന്‍ അർഹത 46,47, 616 പേർക്കാണ് സാമൂഹ്യസുരക്ഷാ പെൻഷൻ. ഇതിനാവശ്യമായ 1941.17 കോടിരൂപ ധനവകുപ്പ് ഉടൻ അനുവദിക്കും. സഹകരണ സംഘങ്ങൾവഴി പെൻഷൻ […]
