National News

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ; സി.ബി.ഐ സംഘം നമ്പി നാരായണന്‍റെ മൊഴിയെടുത്തു

  • 30th June 2021
  • 0 Comments

ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സി.ബി.ഐ സംഘം പരാതിക്കാരനായ നമ്പി നാരായണന്‍റെ മൊഴിയെടുത്തു. സി.ബി.ഐ ഡി.ഐ.ജി സന്തോഷ് കുമാർ ചാൽക്കെയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. ആവശ്യമെങ്കിൽ വീണ്ടും മൊഴിയെടുക്കുമെന്ന് സി.ബി.ഐ നമ്പി നാരായണനെ അറിയിച്ചു. സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് ജയിൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് സി.ബി.ഐ ഗൂഢാലോചന കേസിൽ അന്വേഷണം തുടങ്ങിയത്. നേരത്തെ നമ്പി നാരായണൻ നിരപരാധിയാണെന്ന് കണ്ടെത്തിയതും സി.ബി.ഐ അന്വേഷണത്തിലാണ്. ഇതിനുശേഷമാണ് നമ്പി നാരായണൻ ആദ്യം കേസന്വേഷിച്ച കേരള പൊലീസിലെയും ഐ.ബിയിലെയും ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്കൊരുങ്ങിയത്. പ്രതികളുടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന […]

National News

ഐ എസ് ആ ഒ ചാരക്കേസ് ; സിബി മാത്യൂസിന് മുൻകൂർ ജാമ്യം

  • 25th June 2021
  • 0 Comments

ഐഎസ്ആർഒ ചാരകേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിബി മാത്യൂസിന് മുൻകൂർ ജാമ്യം. സിബിഐ കേസിൽ നാലാം പ്രതിയായ സിബി മാത്യൂസിന് തിരുവനന്തപുരം ജില്ലാ കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കേസിൽ സിബി മാത്യൂസിനെയും ആര്‍ ബി ശ്രീകുമാറിനെയും പ്രതി ചേർത്ത്, സിബിഐ എഫ്ഐആർ സമർപ്പിച്ചിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. കേരളാ പൊലീസ്, ഐബി ഉദ്യോഗസ്ഥരടക്കം പതിനെട്ട് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് മെയ് മാസം സിബിഐ കേസ് […]

National News

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന; സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു;സിബി മാത്യൂസും ആര്‍ബി ശ്രീകുമാറും പ്രതികള്‍

  • 24th June 2021
  • 0 Comments

ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതിലെ ഗൂഢാലോചനയില്‍ സിബിഐ പ്രഥമ വിവര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്ന സിബി മാത്യൂസ്, ഇന്റലിജന്‍സ് ബ്യൂറോയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന ആര്‍ബി ശ്രീകുമാര്‍, ചാരക്കേസ് ആദ്യം അന്വേഷിച്ച എസ് വിജയന്‍ എന്നിവര്‍ കേസില്‍ പ്രതികളാണ്. ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാന്‍ നേരത്തെ സുപ്രീം കോടതി സിബിഐയോട് നിര്‍ദേശിച്ചിരുന്നു. കേസിലേക്കു നയിച്ച സാഹചര്യം പഠിച്ച ജയിന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചുകൊണ്ടാണ് കോടതി നിര്‍ദേശം. കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വസ്തുതകള്‍ ഉണ്ടെന്നും […]

Kerala News

ഐഎസ്ആർഒ ചാരക്കേസിൽ കെ.കരുണാകാരനെ ബലിയാടാക്കുകയായിരുന്നു; കെ വി തോമസ്

  • 16th April 2021
  • 0 Comments

ഐഎസ്ആർഒ ചാരക്കേസിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകാരനെ ബലിയാടാക്കുകയായിരുന്നുവെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.വി തോമസ്.ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന സുപ്രിംകോടതിയുടെ നിർണായക വിധി പുറത്തുവന്നതിന് പിന്നാലെയാണ് കെ. വി തോമസിന്റെ വെളിപ്പെടുത്തൽ. കെ കരുണാകാരൻ നിരപരാധിയാണെന്ന് തെളിയും. അദ്ദേഹത്തിന് നിതി ലഭിച്ചില്ല. അദ്ദേഹത്തെ കുടുക്കാൻ പലരും ശ്രമിച്ചിരുന്നുവെന്നും കെ.വി തോമസ് കൊച്ചിയിൽ പറഞ്ഞു.

error: Protected Content !!