ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിക്കും ആൾമാറാട്ടത്തിനും പിന്നില്‍ വൻസംഘം;അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കൻ ഒരുങ്ങി പോലീസ്
ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിക്കും ആൾമാറാട്ടത്തിനും പിന്നിൽ വൻ സംഘമുണ്ടെന്ന് പോലീസ്. ആൾമാറാട്ടത്തിന് പ്രതിഫലമായി ലഭിച്ചത് വൻ തുകയാണ്. പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനടക്കം സൗകര്യം ഒരുക്കി.കൂടുതൽ തട്ടിപ്പ് നടന്നതായും സംശയമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ ഒരാൾ കൂടെ പിടിയിലായതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഹരിയാനക്കാരായ 469 പേർ പരീക്ഷയിൽ പങ്കെടുത്തു. തട്ടിപ്പിന് പിടിയിലായതും ഹരിയാന സ്വദേശികളാണ്. ഇവരുടെ പിന്നിൽ ഹരിയാനയിലെ കോച്ചിങ് സെന്ററെന്നും നിഗമനം. അറസ്റ്റിലായ ഹരിയാന സ്വദേശി സുമിത്തിന്റെ യഥാർഥ പേര് മനോജ് കുമാറാണെന്നും ഇയാൾ […]
