ഗസ്സയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി;അല്‍ മഗാസി ക്യാമ്പിലെ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു
മധ്യ ഗസ്സയിലെ അല്‍ മഗാസി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേരും ഖാന്‍ യൂനിസില്‍ 28 പേരും കൊല്ലപ്പെട്ടു. ഗാസ നേരിട്ട ഏറ്റവും വലിയ ആക്രമണത്തിനാണ് ക്രിസ്മസ് തലേന്ന് സാക്ഷ്യം വഹിച്ചതെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ടു ദിവസത്തിനിടെ 15 സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം കൂടുതല്‍ കടുപ്പിക്കുമെന്ന് വ്യക്തമാക്കി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അഭയാര്‍ഥി ക്യാമ്പാണ് അല്‍ മഗാസി. പലായനം ചെയ്യുന്നവര്‍ക്കായി ഇസ്രായേല്‍ തന്നെ ഔദ്യോഗികമായി സ്ഥാപിച്ച ക്യാമ്പാണിത്. സുരക്ഷിതമെന്ന് […]