National

ക്ലാസ്സിലിരിക്കെ തീവ്രവാദിയെന്ന് വിളിച്ചു; അധ്യാപകനെതിരെ ചോദ്യങ്ങളുയർത്തി മുസ്ലിം വിദ്യാർത്ഥി

  • 28th November 2022
  • 0 Comments

തന്നെ തീവ്രവാദിയെന്നു വിളിച്ച അധ്യാപകനെതിരെ ശബ്ദമുയർത്തി മുസ്ലിം വിദ്യാർത്ഥി. കർണാടകയിലെ ഒരു സർവകലാശാലയിൽ നിന്നുള്ള രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തന്നെ തീവ്രവാദിയെന്ന് വിളിച്ച അധ്യാപകനെതിരെ വിദ്യാർത്ഥി ശബ്ദമുയർത്തുന്നതും അധ്യാപകൻ മാപ്പ് ചോദിക്കുന്നതും വിഡിയോയിൽ കാണാം. ഹിന്ദുസ്താൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. “ഇത്തരം പ്രസ്താവനകൾ നടത്താൻ താങ്കൾക്ക് എങ്ങനെ സാധിക്കുന്നു” എന്ന് വിദ്യാർത്ഥി ചോദിക്കുന്നു. അത് വെറും തമാശയായിരുന്നു എന്ന് അധ്യാപകൻ പറയുന്നു. “26/11 തമാശയല്ല. ഒരു മുസ്ലിം ആയിരിക്കെ രാജ്യത്ത് ഇത്തരം കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നത് […]

National

‘രാജ്യത്ത് ബിജെപി സർക്കാർ ഭരിക്കുന്നിടമെല്ലാം മുസ്ലീങ്ങൾ തുറന്ന ജയിലിൽ കഴിയുന്നതു പോലെയാണ്’, ബിജെപിക്കെതിരെ ഒവൈസി

  • 9th October 2022
  • 0 Comments

ദില്ലി: തെരുവ് നായ്ക്കൾക്ക് ലഭിക്കുന്ന ബഹുമാനം പോലും മുസ്ലീങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. ഗുജറാത്തിലെ നവരാത്രി ഗർബ പരിപാടിയിൽ കല്ലെറിഞ്ഞുവെന്നാരോപിച്ച് കസ്റ്റഡിയിലായ പ്രതികളെ തൂണിൽ കെട്ടിയിട്ട് തല്ലിയതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഒവൈസി. രാജ്യത്ത് എവിടെ ബിജെപി സർക്കാർ ഭരിക്കുന്നുണ്ടോ അവിടെയെല്ലാം മുസ്ലീങ്ങൾ തുറന്ന ജയിലിൽ കഴിയുന്നതുപോലെയാണ് അനുഭവപ്പെടുന്നതെന്നും മദ്റസകൾ തകർക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇതാണോ നമ്മുടെ ബഹുമാനം? ഒരു മുസ്ലിമിന് സമൂഹത്തിൽ ബഹുമാനമില്ലേ? ഇതാണോ രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും നിയമവാഴ്ചയുമെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് മേധാവി മോഹൻ […]

National

‘ഗ‍ർബ നൃത്തം’ കാണാനെത്തി, ഗുജറാത്തിൽ മുസ്ലിം യുവാക്കൾക്ക് ബജ്‍രംഗ്‍ ദൾ പ്രവർത്തകരുടെ ക്രൂര മർദ്ദനം

  • 29th September 2022
  • 0 Comments

അഹമ്മദാബാദ്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഗർബ നൃത്തം കാണാൻ എത്തിയ മുസ്ലിം യുവാക്കൾക്ക് നേരെ ആക്രമണം. ബജരംഗ്‍ ദൾ പ്രവർത്തകരാണ് യുവാക്കളെ ആക്രമിച്ചത്. സ്ത്രീകളെ ആക്രമിക്കാനും മോഷണം നടത്താനും എത്തിയവരെന്ന് ആരോപിച്ചായിരുന്നു ആക്രമണം. അഹമ്മദാബാദിലെ എസ്‍പി റിങ്ങ് റോഡിനടുത്തുള്ള മൈതാനത്ത് ആയിരുന്നു സംഭവം. അതേസമയം സംഭവത്തിൽ കേസെടുത്തില്ലെന്ന് പൊലീസ് വ്യക്തമാക്കി. പരാതികളൊന്നും കിട്ടാത്ത സാഹചര്യത്തിലാണ് കേസെടുക്കാത്തതെന്നും പൊലീസ് വിശദീകരിച്ചു. ഗർബ നൃത്തം നടക്കുന്ന ഇടങ്ങളിൽ പരിശോധന തുടരുമെന്ന് ബജരംഗ്‍ ദൾ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഗർബ നൃത്തം കാണാനെത്തുന്നവർക്ക് […]

Kerala News

അനന്തപുരി ഹിന്ദു സമ്മേളനത്തിലെ പി സി ജോർജിന്റെ മുസ്ലിം വിരുദ്ധ പ്രസംഗം; ഡി ജി പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി പി കെ ഫിറോസ്

  • 30th April 2022
  • 0 Comments

ഇന്നലെ വൈകുന്നേരം അനന്തപുരി ഹിന്ദു സമ്മേളനത്തിൽ മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ പി സി ജോർജിനെതിരെ ഡി ജി പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസ്. മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിർത്താനും വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുമാണ് പിസി ജോർജിന്റെ ശ്രമമെന്ന് പരാതിയിൽ പറയുന്നു കച്ചവടം നടത്തുന്ന മുസ്ലീങ്ങൾ പാനീയത്തിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നുവെന്നും, മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു […]

National News

സാമൂഹ്യ മാധ്യമങ്ങളിൽ ഇസ്ലാമോഫോബിയ പരത്തിയ ഹാഷ്ടാഗ് കാമ്പയിനുകളിൽ അന്വേഷണം; ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു

  • 12th July 2021
  • 0 Comments

സാമൂഹ്യമാധ്യമങ്ങളിൽ ഇസ്ലാമോഫോബിയ പരത്തിയ ഹാഷ്ടാഗ് കാമ്പയിനുകളിൽ സി.ബി.ഐ/ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് സമ൪പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. പുതിയ ഐടി നിയമമനുസരിച്ച് നടപടി എടുക്കാനാകുമല്ലോയെന്നും ജനങ്ങൾ മറന്ന കാര്യത്തിൽ ഇനിയും കോടതി ഇടപെടൽ ആവശ്യമാണോയെന്നും കോടതി ആരാഞ്ഞു. സമാനമായ മറ്റ് ഹരജികളിൽ കക്ഷി ചേ൪ന്നാൽ പോരെയെന്നും കോടതി ചോദിച്ചു. തന്റെ ആവശ്യം വ്യത്യസ്തമാണെന്നും ആന്ധ്ര ഹൈകോടതി സുപ്രീംകോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഹരജിയെന്നും ഹരജിക്കാരൻ വ്യക്തമാക്കി. തബ്ലീഗ് പ്രവ൪ത്തക൪ക്കെതിരെ കൊറോണ ജിഹാദ് അടക്കമുള്ള ട്വിറ്റ൪ […]

error: Protected Content !!