എല്ലാ തരം ലഹരികളും ഇസ്ലാമിന് വിരുദ്ധം ; സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയണം
കുന്ദമംഗലം: എല്ലാ തരം ലഹരി വസ്തുക്കളും ഇസ്ലാമിന് വിരുദ്ധമാണെന്നും അത് വര്‍ജ്ജിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും മത പണ്ഡിതന്‍ റഫീഖ് റഹ്‌മാന്‍ മൂഴിക്കല്‍. കുന്ദമംഗലം മസ്ജിദുല്‍ ഇഹ്‌സാന്‍ മഹല്ല് സംഘടിപ്പിച്ച ഈദ് ഗാഹില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം മദ്യം ഉള്‍പ്പടെ എല്ലാ ലഹരികളും വിരുദ്ധമാണ്. മദ്യത്തെ ഒഴിവാക്കി മയക്കുമരുന്നിനെ പിടികൂടുന്ന ഗവണ്‍മെന്റിന്റെ ഇരട്ടത്താപ്പ് ശരിയല്ല. ഇതിനെതിരെ കേരളം സംഘടിതമായ ചിറകെട്ടി പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.പലസ്തിന്റെ സ്വാതന്ത്ര്യം പോരാട്ടമാണ്. സര്‍ക്കാര്‍ സ്ഥലമാണെങ്കിലും ഐക്യരാഷ്ട്ര സഭയുടെ […]
