ഇസ്രായേല്‍ ആക്രമണത്തില്‍ ഹൂതി ഗ്രൂപ്പിന്റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
തെല്‍ അവീവ്: യെമന്‍ തലസ്ഥാനമായ സന്‍ആയിലെ ഹൂതി സൈനിക കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹൂതി ഗ്രൂപ്പിന്റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒരു അപ്പാര്‍ട്ട്‌മെന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഹൂതി ഗ്രൂപ്പിന്റെ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവിയും നിരവധി അനുയായികളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. യെമനിലെ അല്‍ ജുമൂരിയ ചാനല്‍, ഏദന്‍ അല്‍ ഗാദ് ദിനപത്രം എന്നിവരാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യം ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റേതെന്ന് പറയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗ്രൂപ്പിന്റെ നേതാവ് അബ്ദുല്‍ മാലിക് അല്‍ […]

