ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം 2023 ന് തുടക്കമായി
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളോത്സവം 2023 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി ഉദ്ഘാടനം ചെയ്തു. ഇരട്ടയാര്‍ പനച്ചിക്കല്‍ സ്റ്റേഡിയത്തില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി മാത്യു അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് പനച്ചിക്കല്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരവും ശാന്തിഗ്രാമിലെ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരവും നടന്നു. ഒക്‌ടോബര്‍ 7, 8, 14 തീയതികളിലായാണ് കേരളോത്സവവുമായി ബന്ധപ്പെട്ട് വിവിധ കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.ഒക്‌ടോബര്‍ 8 […]