ഡിഎൻഎ ഫലം ലഭിക്കുന്നതിന് മുൻപ് സംസ്കാരം നടത്തി;പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഇർഷാദിന്റെ പിതാവ്
സ്വർണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ഇർഷാദിന്റെ മൃതദേഹം കാണാതായ ദീപക്കിന്റെതന്നു കരുതി സംസ്കരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഇർഷാദിന്റെ പിതാവ് നാസര്‍. മേപ്പയ്യൂരില്‍ നിന്ന് കാണാതായി ഗോവയില്‍ കണ്ടെത്തിയ ദീപക്കിന്റെ മൃതദേഹം എന്ന് കരുതിയാണ് ഇര്‍ഷാദിന്റെ മൃതദേഹം ദീപക്കിന്റെ ബന്ധുക്കള്‍ സംസ്‌കരിച്ചത്. കഴിഞ്ഞവര്‍ഷം ജൂലായ് 17ന് കൊയിലാണ്ടി കോതി കടപ്പുറത്ത് നിന്ന് കിട്ടിയ മൃതദേഹം ജൂലായ് 19നാണ് സംസ്‌ക്കരിക്കുന്നത്.ഡി എൻ എ പരിശോധന ഫലം ലഭിക്കും മുമ്പ് സംസ്കാരം നടത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും പ്രതികൾക്ക് […]


