എനിക്ക് ഉറ്റ സുഹൃത്തിനെ നഷ്ടമായി;ബാബ ഇനി വരില്ലെന്ന് പതിയെ മനസിലാക്കി -ഇർഫാൻ ഖാന്റെ മകൻ
അന്തരിച്ച നടൻ ഇർഫാൻ ഖാന്റെ ജന്മവാർഷികദിനത്തിൽ നടന്റെ വേർപാടിനെക്കുറിച്ചും ഓർമ്മകളെക്കുറിച്ചും പറഞ്ഞ് മകൻ ബബിൽ ഖാൻ.പിതാവിന്റെ വിയോഗം ആദ്യ ദിനങ്ങളിൽ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ബബിൽ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് പലപ്പോഴും ദീർഘകാലം മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്. അതുപോലൊരു ഷൂട്ടിംഗിന് പോയതാണെന്നും ഷെഡ്യൂൾ കഴിഞ്ഞ് അദ്ദേഹം മടങ്ങിവരുമെന്ന് സ്വയം ബോധ്യപ്പെടുത്താൻ ശ്രമിച്ചു. പിന്നെ പതിയെ ഷൂട്ടിംഗ് അവസാനിക്കാത്തതാണെന്ന് ഞാൻ മനസിലാക്കി. എനിക്ക് എന്റെ ഉറ്റ സുഹൃത്തിനെ നഷ്ടമായി’, ബബിൽ […]

