യുവതിയെ ഒഴുക്കിൽ നിന്നും രക്ഷിച്ച പതിനാറുകാരനെ വീട്ടിലെത്തി അഭിനന്ദിച്ച് എം എൽ എ കാരാട്ട് റസാഖ്
കോഴിക്കോട് : കഴിഞ്ഞ ദിവസം മടവൂർ പുതുക്കുടി പുറത്ത് കടവിൽ ഒഴുക്കിൽ പെട്ട നദാ മറിയം എന്ന ഇരുപതുകാരിയെ രക്ഷിച്ച മടവൂർ മേലെ തെക്കേടത്ത് സ്വദേശി ഇർഫാൻ അലിയ്ക്ക് എം എൽ യുടെ അനുമോദനം. നാടിനു തന്നെ അഭിമാനമായി ഇർഫാനെ കാണാനും, അനുമോദിക്കാനും കൊടുവള്ളി എം എൽ എ കാരാട്ട് റസാഖ് വീട്ടിലെത്തി. എല്ലാവിധ ഭാവുകങ്ങളും ഇർഫാന് നേർന്ന എം എൽ എ മൊമെന്റോ കൈമാറി. ചടങ്ങിൽ ഇർഫാന്റെ പിതാവ് ഇസ്മയിൽ, സഹോദരി നൂറാ ഫാത്തിമ, യാസിർ […]
