കര്‍ണാടകത്തിൽ ഐഎഎസ്, ഐപിഎസ് പോര്;രോഹിണിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് രൂപ,നിയമനടപടിക്കൊരുങ്ങി സിന്ദൂരി
കര്‍ണാടകത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥയായ ഡി.രൂപയും ഐ.എ.എസ്. ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയും തമ്മിൽ പോര് മുറുകുന്നു.രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങൾ ഡി രൂപ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. പുരുഷ ഐപിഎസ് ഉദ്യോഗസ്ഥർക്ക് സിന്ദൂരി അയച്ചതാണ് ഈ ഫോട്ടോകളെന്നാണ് രൂപയുടെ ആരോപണം. സിന്ദൂരിക്കെതിരെ നിരവധി ആരോപണങ്ങളാണ് രൂപ ഉന്നയിച്ചിരിക്കുന്നത്. സര്‍വീസ് ചട്ടപ്രകാരം ഐ.എ.എസ്. ഉദ്യോഗസ്ഥ ഇത്തരം ചിത്രങ്ങള്‍ അയച്ചുനല്‍കുന്നത് കുറ്റകരമാണെന്നും ഇതൊരു വ്യക്തിപരമായ കാര്യമല്ലെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നുമാണ് രൂപയുടെ ആവശ്യം.അതേ സമയം രൂപക്കെതിരെ സിന്ദൂരി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. […]