News Sports

ലസിത് മലിംഗ ഐപിഎല്ലില്‍ തിരികെയെത്തുന്നു; ഇത്തവണ രജസ്ഥാന്‍ റോയല്‍സിനൊപ്പം ബൗളിംഗ് പരിശീലകനായി

  • 11th March 2022
  • 0 Comments

ഇതിഹാസ ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ ഐപിഎലിലേക്ക് തിരികെയെത്തുന്നു. ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് പേസ് ബൗളിംഗ് പരിശീലകനായാണ് മലിംഗയുടെ രംഗപ്രവേശം. മലിംഗയ്‌ക്കൊപ്പം രാജസ്ഥാന്റെ മുന്‍ പരിശീലകന്‍ പാഡി അപ്ടണും പരിശീലക സംഘത്തില്‍ തിരികെയെത്തി. *𝐤𝐢𝐬𝐬𝐞𝐬 𝐭𝐡𝐞 𝐛𝐚𝐥𝐥* Lasith Malinga. IPL. Pink. 💗#RoyalsFamily | #TATAIPL2022 | @ninety9sl pic.twitter.com/p6lS3PtlI3 — Rajasthan Royals (@rajasthanroyals) March 11, 2022 2008 മുതല്‍ 2019 വരെ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന മലിംഗ ഐപിഎലില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ […]

News Sports

ഐ പി എൽ; ബംഗ്ലാദേശിനെതിരേ സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര; വെട്ടിലായി സൗത്ത് ആഫ്രിക്കൻ താരങ്ങൾ

  • 8th March 2022
  • 0 Comments

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് തയാറെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ വെട്ടിലാക്കി നായകന്‍ ഡീന്‍ എല്‍ഗാറും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡും. ഐ.പി.എല്‍. 2022-നിടെ ബംഗ്ലാദേശിനെതിരേ സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര നടത്താനാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. സ്വന്തം നാട്ടില്‍ നടക്കുന്ന പരമ്പരകളാണെന്നതിനാല്‍ ടീമിലെ പ്രധാന താരങ്ങളെല്ലാം ഒപ്പമുണ്ടാകണമെന്നാണ് ബോര്‍ഡിന്റെ നിലപാട്. പണമാണോ രാജ്യത്തോടുള്ള കൂറാണോ വലുത് എന്നു ചിന്തിച്ചു തീരുമാനമെടുക്കാനാണ് ബോര്‍ഡും നായകനും താരങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്..എന്നാല്‍ ഇക്കാര്യത്തില്‍ താരങ്ങളോടു കര്‍ശന നിര്‍ദേശം നല്‍കാന്‍ ബോര്‍ഡും നായകനും തയാറല്ല. […]

News Sports

ഹ്യു എഡ്മിഡ്സ് കുഴഞ്ഞു വീണു;ഐപിഎല്‍ താര ലേലം നിര്‍ത്തിവച്ചു

  • 12th February 2022
  • 0 Comments

ഐപിഎല്‍ 2022 സീസണ് മുമ്പുള്ള മെഗാതാരലേലം നടക്കുന്നതിനിടെ ലേലം നിയന്ത്രിച്ചിരുന്ന ഹ്യൂഗ് എഡ്‌മെഡെസ് തളര്‍ന്നു വീണു.ഇതേതുടർന്ന് ഐപിഎല്‍ താര ലേലം നിര്‍ത്തിവച്ചു.ശ്രീലങ്കന്‍ താരം വാനിന്ദു ഹസരംഗയുടെ ലേലം നടക്കുന്നതിനിടെയാണ് സംഭവം. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ഉച്ച ഭക്ഷണത്തിന് പിരിയുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ലേല നടപടികള്‍ മൂന്നരയ്ക്ക് പുനരാരംഭിക്കും.

News Sports

ഐപിഎൽ മെഗാ ലേലം; ശ്രേയാസ് അയ്യറെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കുമെന്ന് ആകാശ് ചോപ്ര

  • 2nd February 2022
  • 0 Comments

ഐപിഎൽ മെഗാ ലേലത്തിൽ ശ്രേയാസ് അയ്യരിനെ 20 കോടി രൂപ നൽകി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കുമെന്ന വെളിപ്പെടുത്തലുമായി മുൻ ദേശീയ താരം ആകാശ് ചോപ്ര. ലേലത്തിൽ ഏറ്റവുമധികം തുക ലഭിക്കുക ശ്രേയാസിനാവുമെന്നും ചോപ്ര പറഞ്ഞു. ഈ മാസം 12, 13 തീയതികളിൽ ബെംഗളൂരുവിൽ വെച്ചാണ് ലേലം. ഇതിനിടെ രണ്ട് ഫാഞ്ചൈസികൾ താത്പര്യം പ്രകടിപ്പിച്ചിട്ടും സൂപ്പർ താരം ക്രിസ് ഗെയ്ൽ ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല. താരം മുൻപ് കളിച്ചിട്ടുള്ള രണ്ട് ഫ്രാഞ്ചൈസികളാണ് ഗെയിലിൽ താത്പര്യം പ്രകടിപ്പിച്ചത്. […]

News Sports

റോയലായി തുടരാൻ സഞ്ജു; ആർക്കും വിട്ട് കൊടുക്കാതെ രാജസ്ഥാൻ

  • 26th November 2021
  • 0 Comments

അഭ്യൂഹങ്ങള്‍ക്കും പ്രചാരങ്ങള്‍ക്കുംവിരാമമിട്ട് കൊണ്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വരുന്ന സീസണിലും സഞ്ജുവിനെ നിലനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് തീരുമാനിച്ചു. ഇതോട് കൂടി സഞ്ജു ‘റോയലായി’ തുടരുമെന്നു വ്യക്തമായി.സഞ്ജു തന്നെയാകും വരും സീസണിലും ടീമിന്റെ നായകന്‍. ഐ.പി.എല്‍. 2022 സീസണിനു മുന്നോടിയായുള്ള മെഗാ താരലേലത്തിന് മുമ്പ് രാജസ്ഥാന്‍ നിലനിര്‍ത്താന്‍ തീരുമാനിച്ച നാലു താരങ്ങളില്‍ ആദ്യ താരമാണ് സഞ്ജു. 14 കോടി രൂപ പ്രതിഫലം നല്‍കിയാണ് ഓരോ സീസണിലുംരാജസ്ഥാന്‍ ഇരുപത്തേഴുകാരനായ സഞ്ജുവിനെ നിലനിര്‍ത്തിയത്. രാജ്സ്ഥാനു വേണ്ടി രണ്ടു തവണയായി ഏഴു സീസണില്‍ […]

News Sports

തല ധോണി തന്നെ; കരാറൊപ്പിട്ട് ചെന്നൈ സൂപ്പർ കിങ്​സ്

  • 25th November 2021
  • 0 Comments

ചെന്നൈ സൂപ്പർ കിങ്സിന്റെ തല ധോണി തന്നെ. ഐ പി എൽ മെഗാ ലേലം നടക്കാനിരിക്കെ ധോണിയുമായി ചെന്നൈ കരാറൊപ്പിട്ടു. ഇനി മൂന്ന് സീസണിൽ കൂടി ധോണി മഞ്ഞ കുപ്പായത്തിലുണ്ടാകും. ധോണിക്ക്​ പുറമേ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ, ഓപ്പണർ റിതുരാജ്​ ഗെയ്​ക്​വാദ്​ എന്നിവരേയും ചെന്നൈ നിലനിർത്തിയിട്ടുണ്ട്​. ഇതിനിടെ ഇംഗ്ലീഷ്​ താരം മോയിൻ അലിയുമായി ചെന്നൈ മാജേ്​മെന്‍റ്​ ചർച്ചകൾ തുടങ്ങിയെന്ന വാർത്തകളും പുറത്ത്​ വരുന്നുണ്ട്​. ചെന്നൈ ചിദംബര സ്​റ്റേഡിയത്തിലെ പിച്ചിൽ അലിക്ക്​ നേട്ടമുണ്ടാക്കാനാകുമെന്നാണ്​ മാനേജ്​മെന്‍റിന്‍റെ പ്രതീക്ഷ. ബി.സി.സി.ഐയുടെ […]

News Sports

ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും നേർക്കുനേർ; ഐപിഎൽ പതിനാലാം സീസണിലെ രണ്ടാം പാദ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

  • 19th September 2021
  • 0 Comments

ഐപിഎൽ പതിനാലാം സീസണിലെ രണ്ടാം പാദ മത്സരങ്ങൾക്ക് ഇന്ന് ദുബായിയിൽ തുടക്കം. ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലാണ് ആദ്യ മത്സരം . ഇന്ത്യൻ സമയം ഇന്ന് രാത്രി 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. പോയിൻ്റ് ടേബിളിൽ ചെന്നൈ രണ്ടാം സ്ഥാനത്തും മുംബൈ നാലാം സ്ഥാനത്തുമാണ്.ഇന്ത്യയിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ചെന്നൈക്കെതിരെ മുംബൈ ആവേശജയം കുറിച്ചിരുന്നു. ആദ്യ പാദത്തിൽ കളിച്ച ടീമിൽ നിന്ന് കാര്യമായ വ്യത്യാസങ്ങളില്ലാതെയാണ് ചെന്നൈയും മുംബൈയും ഇറങ്ങുന്നത് . […]

News Sports

യുഎഇയിലെ ക്വാറന്റെയ്ന്‍ നിബന്ധന; മൂന്ന് ഇംഗ്ലീഷ് താരങ്ങള്‍ കൂടി ഐപിഎലിൽ നിന്ന് പിന്മാറി

  • 12th September 2021
  • 0 Comments

ഐപിഎല്‍ മത്സരങ്ങള്‍ 19 ന് പുനരാംരംഭിക്കാനിരിക്കെ മൂന്ന് ഇംഗ്ലീഷ് താരങ്ങള്‍ കൂടി പിന്മാറി.യുഎഇയിലെ ക്വാറന്റെയ്ന്‍ നിബന്ധനയാണ് പിന്മാറ്റത്തിന് കാരണം. ഐപിഎല്ലിനായി ദുബായിലെത്തിയ താരങ്ങള്‍ 6 ദിവസം ക്വാറന്റെയ്‌നില്‍ കഴിയണമെന്നു നിര്‍ദേശമുണ്ട്. കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം ഡേവിഡ് മലാന്‍, ഹൈദരാബാദിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോ, ഡല്‍ഹി ക്യാപിറ്റല്‍സ് താരം ക്രിസ് വോക്‌സ് എന്നിവരാണ് പിന്മാറിയത്. രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് താരങ്ങളായ ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ നേരത്തേ ഐപിഎല്ലില്‍ നിന്ന് പിന്മാറിയിരുന്നു. […]

News Sports

മഹേന്ദ്ര സിങ് ധോണിയുടെ ഫ്രീക്ക് ലുക്കുമായി സ്റ്റാർ സ്‌പോർട്സ് ടീസർ

  • 21st August 2021
  • 0 Comments

ഐ.പി.എല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ അടുത്ത മാസം ആരംഭിക്കാനിരിക്കുകയാണ് ഇതിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഫ്രീക്ക് ലുക്കുള്ള പുതിയ ടീസറുമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ്. ധോണിയുടെ ഫ്രീക്ക് ലൂക്ക് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. നേരത്തേ ഈ സീസണിനു മുമ്പും ധോണിയെ കേന്ദ്ര കഥാപാത്രമാക്കി സ്റ്റാര്‍ സ്പോര്‍ട്സ് ടീസര്‍ ഇറക്കിയിരുന്നു. ഇതില്‍ ബുദ്ധഭിക്ഷുവിന്റെ വേഷത്തിലെത്തിയായിരുന്നു ധോണി ആരാധകരെ ഞെട്ടിച്ചത്. എന്നാല്‍ തലയുടെ പുതിയ ലുക്ക് ആരാധകര്‍ക്ക് അത്ര രസിച്ചിട്ടില്ല. ഇതു തങ്ങളുടെ ‘തല’ അല്ലെന്നു […]

News Sports

ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ യു.എ.ഇയിൽ നടക്കും

കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ യു.എ.ഇയിൽ നടക്കും. ബി.സി.സി.ഐ. പ്രത്യേക യോഗത്തിന് ശേഷം ചെയർമാൻ രാജീവ് ശുക്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായാണ് ശേഷിക്കുന്ന 31 മത്സരങ്ങൾ നടക്കുക. ആ സമയത്ത് ഇന്ത്യയിൽ മോശം കാലാവസ്ഥ ആയിരിക്കുമെന്നുംകോവിഡ് കേസുകൾ കൂടുതലായിരിക്കുമെന്നും അതിനാൽ യു.എ.ഇയിലേക്ക് ടൂർണമെന്റ് മാറ്റുകയാണെന്നും ബി.സി.സി.ഐ. വ്യക്തമാക്കി. കഴിഞ്ഞ ഐ.പി.എൽ. സീസണിനും വേദിയായത് യു.എ.ഇ. ആയിരുന്നു. സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെയാകും മത്സരങ്ങൾ നടക്കുക. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് […]

error: Protected Content !!