National

ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി 30 വരെ നീട്ടി

ന്യൂദല്‍ഹി: ഐ.എന്‍.എക്സ് മീഡിയാ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. ആഗസ്റ്റ് 30 വരെയാണ് ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വെക്കാന്‍ സി.ബി.ഐ പ്രത്യേക കോടതി അനുമതി നല്‍കിയത്. നേരത്തെ സിബിഐക്കെതിരെ ചിദംബരം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി അപ്രസക്തമാക്കിയിരുന്നു.

error: Protected Content !!