മുട്ടിൽ മരം മുറിക്കേസ്; അന്വേഷണ സംഘത്തിൽ നിന്ന് മാറ്റണമെന്ന് താനൂർ ഡി വൈ എസ്പി ബെന്നി
മുട്ടിൽ മരം മുറിക്കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെ അന്വേഷണ സംഘത്തിൽ നിന്ന് തന്നെ മാറ്റണമെന്ന് താനൂർ ഡി വൈ എസ്പി ബെന്നി . ആവശ്യമുന്നയിച്ചുക്കൊണ്ട് ഡി ജി പിക്ക് കത്ത് നൽകി.അനാവശ്യ വിവാദങ്ങളുണ്ടാക്കി കേസ് വഴിതിരിച്ചുവിടാനാണ് പ്രതികൾ ശ്രമിക്കുന്നതെന്നും ഈ സാഹചര്യത്തിൽ തുടരാനാവില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. മുട്ടിൽ മരം മുറിക്കേസിൽ അന്വേഷണ സംഘത്തെ നയിക്കുന്നതും അഗസ്റ്റിൻ സഹോദരങ്ങളെ ഉൾപ്പെടെ അറസ്റ്റ് ചെയ്തതും താനൂർ ഡി.വൈ.എസ്.പി ബെന്നിയാണ്. പ്രായപരിധി പരിശോധനയ്‌ക്കൊപ്പം മരങ്ങളുടെ ഡിഎൻഎ പരിശോധനയും പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനുള്ള നടപടി […]


