Kerala News

അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ; ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്ന് മുതൽ

  • 25th January 2024
  • 0 Comments

കൊല്ലം പറവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നുമുതൽ. അനീഷ്യയുടെ ശബ്ദ സന്ദേശങ്ങളും 19 പേജുകൾ ഉള്ള ഡയറിക്കുറിപ്പ് തുടങ്ങിയ വിശദമായി പരിശോധിച്ച ശേഷമാകും അന്വേഷണ ചുമതലയുള്ള സിറ്റി ക്രൈം ബ്രാഞ്ച് തുടർനടപടികളിലേക്ക് കടക്കുക. ജനുവരി 21ന് ആണ് അനീഷ്യ ആത്മഹത്യ ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ വിടവാങ്ങൽ കുറിപ്പെഴുതിയും സ്റ്റാറ്റസ് ഇട്ടതിനും ശേഷമായിരുന്നു അനീഷ്യ ജീവനൊടുക്കിയത്. മേലുദ്യോഗസ്ഥനും സഹപ്രവർത്തകനും മാനസികമായി പീഡിപ്പിച്ചെന്നാണ് അനീഷ്യയുടേയും കുടുംബത്തിന്‍റേയും ആരോപണം. ജോലി […]

Kerala News

മഹാരാജാസ് കോളേജ് സംഘർഷം; അന്വേഷണം തുടങ്ങി അഞ്ചംഗ അച്ചടക്ക സമിതി

  • 20th January 2024
  • 0 Comments

മഹാരാജാസ് കോളേജിലെ സംഘർഷത്തിൽ അന്വേഷണം തുടങ്ങി അഞ്ചംഗ അച്ചടക്ക സമിതി. തിങ്കളാഴ്ച മുതൽ ഉണ്ടായ സംഭവങ്ങളാണ് അന്വേഷിക്കുക.അതെ സമയം, വിദ്യാർത്ഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോളേജ് പ്രിൻസിപ്പൽ വി എസ് ജോയിയെ പട്ടാമ്പി ശ്രീനീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളജിലേക്ക് ഇന്നലെ സ്ഥലം മാറ്റിയിരുന്നു. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കഴിഞ്ഞ ബുധനാഴ്ച അര്‍ധരാത്രിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കോളജ് അടച്ചത്. സംഘര്‍ഷത്തില്‍എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കുത്തിയ കേസില്‍ കഴിഞ്ഞ ദിവസം ഒരു കെഎസ്‌യു പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരുന്നു. […]

Kerala News

ഐസിയു പീഡനക്കേസ് ; ഗൈനക്കോളജിസ്റ്റിനും പൊലീസിനുമെതിരായ പരാതി അന്വേഷിക്കാൻ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍

  • 16th January 2024
  • 0 Comments

കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസില്‍ ഗൈനക്കോളജിസ്റ്റിനും പൊലീസിനുമെതിരായ പരാതി അന്വേഷിക്കാൻ ഉത്തരവിട്ട് മനുഷ്യവകാശ കമ്മീഷൻ. പീഡന ശേഷം ഡോ കെ. വി പ്രീതി മൊഴി രേഖപ്പെടുത്തിയില്ലെന്ന അതിജീവിതയുടെ പരാതി മനുഷ്യാവകാശ കമ്മിഷന്‍ പൊലീസിങ് വിഭാഗം അന്വേഷിക്കും. കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ ബൈജുനാഥ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് അനസ്‌തേഷ്യയുടെ പാതിമയക്കത്തിലായിരുന്ന യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് ജീവനക്കാരന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ പ്രീതിക്കാണ് യുവതി ആദ്യം പരാതി […]

Kerala News

മാവേലി എക്സ്പ്രസ് ട്രാക്ക് മാറിയ സംഭവം; പാലക്കാട്‌ ഡിവിഷൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും

  • 27th October 2023
  • 0 Comments

മാവേലി എക്സ്പ്രസ് ട്രാക്ക് മാറിയ സംഭവം പാലക്കാട്‌ ഡിവിഷൻ സുരക്ഷാ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തും. പ്രാഥമിക വിവര ശേഖരണം നടത്തിയ അന്വേഷണ സംഘം ഇന്ന് കാഞ്ഞങ്ങാട് എത്തി പരിശോധന നടത്തും.കാഞ്ഞങ്ങാട് സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് 6.45നാണ് സംഭവം. ട്രാക്കിൽ മറ്റ് ട്രെയിനുകൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ട്രെയിൻ. ഒന്നാമത്തെ ട്രാക്കിലൂടെയായിരുന്നു ട്രെയിൻ പോകേണ്ടിയിരുന്നത്. എന്നാൽ ട്രാക്ക് മാറി മാവേലി എക്‌സ്പ്രസ് കാഞ്ഞങ്ങാടേക്ക് എത്തുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് റെയിൽവേ […]

Kerala News

എകെജി സെന്റര്‍ ആക്രമണം നടന്നിട്ട് 50 ദിവസം; തട്ടുകടക്കാരന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച്, പ്രതി കാണാമറയത്ത്

  • 21st August 2022
  • 0 Comments

എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന ആക്ഷേപത്തിന് കാരണമായ തട്ടുകടക്കാരനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. ഇയാളെ ചോദ്യം ചെയ്തതിലൂടെ ആക്രമണത്തില്‍ പങ്കില്ലെന്ന് വ്യക്തമായെന്നും തട്ടുകടക്കാരന്‍ പ്രാദേശിക സി.പി.എം നേതാവിന്റെ ഫോണിലേക്ക് വിളിച്ചെന്ന ആക്ഷേപം തെറ്റാണെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. അതേസമയം എകെജി സെന്ററില്‍ ആക്രമണം നടത്തിയ പ്രതിയെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. പ്രതിയെ പിടികൂടാത്തത്ആക്രമണത്തിന് പിന്നില്‍ സിപിഎം ആയതുകൊണ്ടാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. രാജാജി നഗര്‍ സ്വദേശിയായ തട്ടുകടക്കാരനെ രണ്ടാം പ്രതിയെന്ന് സംശയിച്ച് പൊലീസ് […]

Kerala News

നജ്ലയുടെ ആത്മഹത്യ റെനീസിന്റെയും പെണ്‍സുഹൃത്തിന്റെയും ഭീഷണിയെ തുടര്‍ന്ന്, പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ടമരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

  • 14th August 2022
  • 0 Comments

ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്‌സിലെ കൂട്ടമരണത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സിപിഒ റെനീസിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. റെനീസിന്റെ പെണ്‍സുഹൃത്ത് ഷഹാന രണ്ടാംപ്രതിയാണ്. കുട്ടികളെ കൊന്ന് നജ്ല ആത്മഹത്യ ചെയ്തത് റെനീസിന്റെയും ഷഹാനയുടെയും ഭീഷണിയെ തുടര്‍ന്നാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. പൊലീസ ക്വാര്‍ട്ടേഴ്സില്‍ എത്തിയാണ് ഷഹാന ഭീഷണിപ്പെടുത്തിയത്. ഇതിന് പിന്നാലെ മെയ് 10ന് മക്കളെ കൊലപ്പെടുത്തി നജ്‌ല ആത്മഹത്യ ചെയ്യുകയായിരുന്നു. ഷഹാന ക്വാര്‍ട്ടേഴ്സിലെത്തി നജ്‌ലയുമായി വഴക്കിടുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. റെനീസിന്റെ നിരന്തര പീഡനങ്ങളും, പരസ്ത്രീ ബന്ധവുമാണ് ആത്മഹത്യയ്ക്ക് […]

Kerala News

തിരിച്ചടിയല്ല; അന്വേഷണവുമായി സഹകരിക്കും, കോടതിയുടേത് സ്വാഭാവിക നടപടിക്രമം മാത്രമെന്ന് ഇ.പി ജയരാജന്‍

  • 20th July 2022
  • 0 Comments

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ സംഘര്‍ഷത്തില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയ കോടതി നടപടി തിരിച്ചടിയല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കോടതിയുടേത് സ്വാഭാവിക നടപടിക്രമം മാത്രമാണ്. മുഖ്യമന്ത്രിയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു. കോടതിയുത്തരവിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞങ്ങള്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ഉറപ്പാണെന്നും, അതുകൊണ്ടുതന്നെ ഏതു കോടതിയായലും ജഡ്ജിയായാലും മജിസ്ട്രേറ്റ് ആയാലും ഭയമില്ലെന്ന് ജയരാജന്‍ പ്രതികരിച്ചു. മജിസ്ട്രേറ്റ് കോടതിയില്‍ ഒരു പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് ഉത്തരവിടുക എന്നത് ജഡ്ജിയുടെ ഉത്തരവാദിത്വമാണ്. അതാണ് നടന്നത്. അന്വേഷണത്തോട് […]

Kerala News

കണ്ണൂരില്‍ റെയില്‍വേ പാളത്തിന് സമീപം കരിങ്കല്ല് കയറ്റിവച്ച് ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമം, അന്വേഷണം ആരംഭിച്ചു

  • 20th July 2022
  • 0 Comments

കണ്ണൂര്‍ വളപട്ടണത്തിനും പാപ്പിനിശ്ശേരിക്കും ഇടയില്‍ റെയില്‍വേ ട്രാക്കിന് മുകളില്‍ കരിങ്കല്ല് നിരത്തി വച്ച് ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമം. ഇന്നലെ രാത്രി അപകടത്തില്‍ നിന്നും മലബാര്‍ എക്‌സ്പ്രസ് രക്ഷപ്പെടത് തലനാരിഴയ്ക്കാണ്. ഇന്നലെ രാത്രിയാണ് നീക്കം നടന്നത്. ട്രാക്കില്‍ കരിങ്കല്‍ ചിളുകള്‍ നിരത്തി വെച്ച നിലയില്‍ കണ്ടെത്തി. രണ്ട് ദിവസം മുമ്പും പ്രദേശത്ത് സമാന സംഭവം ഉണ്ടായിരുന്നതായി പറയുന്നു. അട്ടിമറി നീക്കം നടന്നതായി സൂചനയുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ പോലീസും വളപട്ടണം പോലീസും അന്വേഷണം ആരംഭിച്ചു.

Kerala News

നീറ്റ് വിവാദം; അന്വേഷണത്തിന് മൂന്നംഗ സമിതി, വസ്ത്രം മാറാന്‍ മുറി തുറന്നുകൊടുക്കുക മാത്രമാണ് ചെയ്തതെന്ന് അറസ്റ്റിലായവര്‍

  • 20th July 2022
  • 0 Comments

ആയൂര്‍ മാര്‍ത്തോമ കോളേജില്‍ നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ചുവയ്പ്പിച്ച സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് എന്‍ടിഎ. ഡോ. സാധന പരഷാര്‍, ഒ ആര്‍ ഷൈലജ, സുചിത്ര ഷൈജിന്ത് എന്നിവരാണ് അംഗങ്ങള്‍. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം എന്‍ടിഎ സമിതിയെ നിയോഗിച്ചത്. നാല് ആഴ്ച്ചയ്ക്കം സമിതി റിപ്പോര്‍ട്ട് നല്‍കണം. അതേസമയം, വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ചുവയ്പ്പിച്ച സംഭവത്തില്‍ പരിശോധന ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികള്‍ രംഗത്തെത്തി. ഏജന്‍സിയിലെ ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചതെന്ന് ഇവര്‍ […]

Kerala News

ഷാജ് കിരണും ഇബ്രാഹിമും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി

  • 15th June 2022
  • 0 Comments

സ്വപ്ന സുരേഷ് ഉള്‍പ്പെട്ട ഗൂഢാലോചന കേസില്‍ ഷാജ് കിരണ്‍, സുഹൃത്ത് ഇബ്രാഹിം എന്നിവര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. എറണാകുളം പൊലീസ് ക്ലബ്ബിലാണ് ഹാജരായത്. അന്വേഷണ സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ് ഹാജരാകുന്നതെന്ന് ഷാജ് കിരണ്‍ പറഞ്ഞു. ഇരുവരും പുലര്‍ച്ചയോടെയാണ് ചെന്നൈയില്‍ നിന്നും കേരളത്തില്‍ തിരിച്ചെത്തിയത്. ഇരുവരുടേയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് എത്തിയതെന്ന് ഷാജ് കിരണ്‍ മാധ്യമങ്ങളോട് പറഞ്ഞു. പറയാനുള്ള കാര്യങ്ങളെല്ലാം അന്വേഷണ സംഘത്തോട് പറയുമെന്ന് പറഞ്ഞ ഷാജ് കിരണ്‍, തനിക്കെതിരെ ഗൂഢാലോചന […]

error: Protected Content !!