നല്ലൊരു സിനിമ പ്രേക്ഷകർക്ക് നൽകാൻ എനിക്കാകുമോയെന്ന ഭയത്തിലാണ് ഞാനെപ്പോഴും: മനസ് തുറന്ന് നയൻതാര
വെള്ളിത്തിരയിൽ നിറഞ്ഞുനിൽക്കുമ്പോഴും സ്വകാര്യതയ്ക്ക് വില നൽകി അഭിമുഖങ്ങളിൽ നിന്നും പ്രോമോഷൻ പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു നയൻതാര. ഇപ്പോൾ 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനസ്സ് തുറന്നിരിക്കുകയാണ് താരം. വോഗ് ഇന്ത്യയ്ക്ക് വേണ്ടിയാണ് താരം മനസ്സ് തുറന്നത്. ഞാൻ പ്രധാന കഥാപാത്രമാകുന്ന സിനിമകളിൽ, എല്ലാ തീരുമാനങ്ങളും എന്റേതാണ്. ചില സമയങ്ങളിൽ, ഭർത്താക്കന്മാരെയോ കാമുകന്മാരെയോ കേന്ദ്ര കഥാപാത്രമാക്കിയുള്ള കഥകളുമായി സംവിധായകർ വരും. അത് ആവശ്യമാണോയെന്നാണ് ഞാൻ ചോദിക്കാറുള്ളത്’- നയൻതാര പറയുന്നു. ജയത്തിൽ മതിമറക്കുകയോ അതിൽ തലക്കനം കൂടുകയോ ചെയ്യുന്ന ഒരാളല്ല […]