ബസ് പണിമുടക്കിന് പരിഹാരം കാണണം: കാലിക്കറ്റ് ചേംബര്‍
കോഴിക്കോട്: അന്തസ്സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ പണിമുടക്കു തുടരുന്ന സാഹചര്യത്തില്‍ യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് കാലിക്കറ്റ് ചേംബര്‍ ആവശ്യപ്പെട്ടു. ബസ് വ്യവസായത്തെയും അനുബന്ധമേഖലയിലുള്ളവരെയും ബുദ്ധിമുട്ടിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ചേംബര്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സുബൈര്‍ കൊളക്കാടന്‍, സെക്രട്ടറി രാജേഷ് കുഞ്ഞപ്പന്‍, ജോ. സെക്രട്ടറി ടി.പി. വാസു, ഐപ്പ് തോമസ്, ഷെവലിയാര്‍ സി.ഇ. ചാക്കുണ്ണി, ട്രഷറര്‍ എം.കെ. നാസര്‍ എന്നിവര്‍ സംസാരിച്ചു.