മണിപ്പൂരിലെ ഇന്റർനെറ്റ് നിരോധനം; കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി ശശി തരൂർ
മണിപ്പൂർ കലാപത്തെ തുടർന്ന് ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനത്തിൽ കേന്ദ്രസർക്കാരിനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. പൗരന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇന്റർനെറ്റ് ഷട്ട്ഡൗൺ പതിവായി നടക്കുന്ന ലോകത്തിലെ ഏക ജനാധിപത്യ രാജ്യം ഇന്ത്യയാണെന്നത് വിചിത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ രണ്ട് മാസമായി വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ ഇന്റർനെറ്റ് ഷട്ട്ഡൗൺ സംബന്ധിച്ച് സുപ്രീം കോടതി നാളെ വാദം കേൾക്കാനിരിക്കെയാണ് തരൂരിന്റെ പ്രസ്താവന. ഇന്റർനെറ്റ് നിരോധനത്തിന്അക്രമം അല്ലെങ്കിൽ തീവ്രവാദം എന്നിവ തടയാൻ കഴിയുമെന്നതിന് സർക്കാർ മതിയായ […]
