National News

മണിപ്പൂരിൽ ഇന്റർനെറ്റ് സേവനം ഭാഗീകമായി പുനഃസ്ഥാപിച്ചു

  • 25th July 2023
  • 0 Comments

വർഗീയ കലാപം രൂക്ഷമായ മണിപ്പൂരിൽ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചതായി സംസ്ഥാന സര്‍ക്കാര്‍. സ്ഥിര ഐപി കണക്ഷന്‍ ഉള്ളവര്‍ക്ക് മാത്രമേ പരിമിതമായ നിലയില്‍ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. കുക്കി-മെയ്ത്തി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വിച്ഛേദിക്കപ്പെട്ട ഇന്റര്‍നെറ്റ് സേവനം രണ്ടര മാസത്തിന് ശേഷമാണ് ഭാഗികമായി പുനഃസ്ഥാപിക്കപ്പെടുന്നത്. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം തുടരുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സ്റ്റാറ്റിക് ഐപി അല്ലാത്ത മറ്റൊരു കണക്ഷനും ലഭ്യമാകില്ല. അനുമതിയില്ലാത്ത മറ്റു കണക്ഷനുകള്‍ ഉപയോഗിച്ച് ആരെങ്കിലും ഇന്റര്‍നെറ്റ് സേവനം […]

Kerala News

കെ-ഫോണ്‍ വീടുകളിലേക്ക് എത്തുന്നു, ഒരോ നിയോജകമണ്ഡലത്തിലും 500 കുടുംബങ്ങള്‍ക്ക് സൗജന്യ കണക്ഷന്‍

കേരള സര്‍ക്കാറിന്റെ അഭിമാന പദ്ധതി കെ-ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ഇനി വീടുകളിലേക്ക്. ആദ്യഘട്ടത്തില്‍ ഒരോ നിയോജകമണ്ഡലത്തിലും 500 ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് പ്രകാരം ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കി പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും കൈമാറിയാകും പദ്ധതി നടപ്പിലാക്കുക. ദിവേസന ഒന്നര ജിബി ഡാറ്റയാണ് ഓരോ വീടുകളിലേക്കും അനുവദിച്ചിരിക്കുന്നത്. സെക്കന്റില്‍ 10 മുതല്‍ 15 വരെ എം.ബി വരെയാകും വേഗത. കെ-ഫോണുമായി ബന്ധപ്പെട്ട പ്രാദേശിക ഇന്റര്‍നെറ്റ് സേവനദാതാക്കളാണ് ബി.പി.എല്‍ […]

National News

ഈദ് ആഘോഷത്തിനിടെ ജോഥ്പൂരില്‍ സംഘര്‍ഷം; ഇന്റെര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

ഈദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ജോഥ്പൂരില്‍ സംഘര്‍ഷം. രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെ പ്രദേശത്ത് കല്ലേറുമുണ്ടായി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. മതചിഹ്നങ്ങള്‍ ഉള്ള പതാകകള്‍ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ആളുകള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിനിടെ നടന്ന കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതിനിടയില്‍ പെരുന്നാള്‍ നമസ്‌കാരത്തിനായി പ്രദേശത്ത് സ്ഥാപിച്ചിരുന്ന […]

Local News

ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന പ്രവര്‍ത്തി പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

  • 26th June 2021
  • 0 Comments

ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവ ലഭ്യമാക്കാനുള്ള നടപടികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ ജില്ലാകലക്ടര്‍ സാംബശിവ റാവു നിര്‍ദ്ദേശം നല്‍കി. മൊബൈൽ സേവനദാതാക്കളുമായി നടത്തിയ യോഗത്തിലാണ് നിര്‍ദ്ദേശം. കണക്ഷന്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളുടെ അപ്ഡേഷൻ അത ത് സമയങ്ങളില്‍ നല്‍കാനും നിര്‍ദ്ദേശമുണ്ട്. ഇന്റര്‍നെറ്റ് ലഭ്യതയില്ലാത്തതിനാൽ ഒരു വിദ്യാര്‍ത്ഥിക്ക് പോലും ക്ലാസുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ നിരന്തരമായ ഇടപെടലുകളാണ് ജില്ലാഭരണകൂടം നടത്തുന്നത്. യോഗത്തില്‍ എഡിഎം സി.മുഹമ്മദ് റഫീഖ്, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ഡൽഹി അതിർത്തികളിൽ രണ്ടു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു.

  • 30th January 2021
  • 0 Comments

ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ സിംഗു, ഗാസിപൂർ, തിക്രി എന്നിവിടങ്ങളിൽ രണ്ടു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. ” ഡൽഹിയിലെ സിംഗു, ഗാസിപൂർ, തിക്രി തുടങ്ങിയവയും സമീപ പ്രദേശങ്ങളിലും ജനുവരി 29 നു രാത്രി പതിനൊന്ന് മുതൽ ജനുവരി 31 രാത്രി വരെ ഇന്റർനെറ്റ് സംവിധാനങ്ങൾ താത്ക്കാലികമായി വിച്ഛേദിക്കൽ ആവശ്യമായി വന്നിരിക്കുകയാണ്. ” – കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നു സമരകേന്ദ്രങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുകയും പ്രദേശത്തുനിന്ന് കര്‍ഷകര്‍ പിരിഞ്ഞു പോകണമെന്ന് നാട്ടുകാര്‍ എന്ന് അവകാശപ്പെടുന്നവര്‍ […]

Kerala

കെ-ഫോൺ പദ്ധതി: രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി

  • 28th December 2019
  • 0 Comments

സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോൺ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഒന്നാം ഘട്ടത്തിൽ 50,000 കിലോമീറ്ററിൽ സർവ്വെ പൂർത്തിയാക്കിക്കഴിഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിലെ തിരഞ്ഞെടുക്കപ്പെട്ട 30,000 കിലോ മീറ്ററിൽ ഒപ്ക്ടിക്കൽ ഫൈബർ വലിക്കുന്ന ജോലിയാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തെ പരുത്തിപ്പാറയിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ മുതൽ ടെക്നോപാർക്കിലെ സ്റ്റേറ്റ് ഡാറ്റാ സെന്റർ വരെയുള്ള 11 കിലോ മീറ്റർ ലൈനിലാണ് ഒപ്ക്ടിക്കൽ ഫൈബർ വലിക്കുന്ന ജോലികൾ ആരംഭിച്ചത്. കെ.എസ്.ഇ.ബിയുടെ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റുകളിലൂടെയാണ് ഫൈബർ […]

National

ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും അടച്ചുപൂട്ടാനൊരുങ്ങുന്നു

മുംബൈ: ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലും അടച്ചു പൂട്ടാനൊരുങ്ങുന്നതായി വാര്‍ത്ത. അടച്ചുപൂട്ടാനൊരുങ്ങുന്ന കമ്പനികളില്‍ പൊതുമേഖലാ സ്ഥാപനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ബി.എസ്.എന്‍.എല്ലിലും എം.ടി എന്‍.എല്ലിലുമായി 74000 കോടി നിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ധനമന്ത്രാലയം ഇത് നിരസിക്കുകയും കമ്പനികള്‍ അടച്ചുപൂട്ടാന്‍ തീരുമാനിക്കുകയുമായിരുന്നു. ബിഎസ്എന്‍എല്ലില്‍ മൊത്തം 1.65 ലക്ഷം ജീവനക്കാരാണുള്ളത്. കമ്പനി പൂട്ടുകയാണെങ്കില്‍ തൊളിലാളികളുടെ കാര്യം അനിശ്ചിതത്തിലാവും.

error: Protected Content !!