Local News

അന്താരാഷ്‌ട്ര വനിതാദിനം ആചരിച്ചു

  • 9th March 2023
  • 0 Comments

ലോക വനിതാ ദിനത്തോടനുബന്ധിച്ച് മുറിയനാൽ യൂണിറ്റ് മഹിളാ കോൺഗ്രസ്സ്’ കമ്മിറ്റി അങ്കണവാടി പ്രവർത്തകരെയും സീനിയർ വനിതകളെയും ആദരിക്കുകയും മറ്റു വിവിധ പരിപാടികളും സംഘടിപ്പിച്ചു മുറിയനാൽ യൂണിറ്റ് മഹിളാ കോൺഗ്രസ്സ് പ്രസിഡൻ്റ് ലസിത കാരക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എം.പി കേളുക്കുട്ടി ,കുന്നമംഗലം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് സി.വി സംജിത്ത് ,കുന്നമംഗലം മണ്ഡലം മഹിളാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ഷൈജ വളപ്പിൽ ,കുന്ദമംഗലം […]

National News

ഇന്ത്യയുടെ വികസന യാത്രയിൽ നാരീശക്തിയെ മുൻനിരയിൽ നിർത്താൻ സാധിച്ചു ; വനിതാ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാന മന്ത്രി

  • 8th March 2022
  • 0 Comments

അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ രാജ്യത്തുടനീളമുള്ള സ്ത്രീശക്തികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഗുജറാത്തിലെ കച്ചിൽ വെച്ച് നടക്കുന്ന വനിതാ ദിന പരിപാടികളിൽ സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച ധീരവനിതളെ അദ്ദേഹം അനുസ്മരിക്കും. ‘വനിതാ ദിനത്തിൽ, നമ്മുടെ നാരീ ശക്തിയെയും വിവിധ മേഖലകളിലെ അവരുടെ നേട്ടങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. കേന്ദ്ര സർക്കാർ സ്ത്രീ ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്ത്രീകളുടെ അന്തസ്സിനും, സമത്വത്തിനും പ്രാധാന്യം നൽകുകയും ചെയ്യുന്നു. ഇന്ത്യയുടെ വികസന യാത്രയിൽ നമ്മുടെ […]

Kerala News

ലോക വനിതാ ദിനം; ചരിത്രത്തിലാദ്യമായി വനിതാ ജഡ്ജിമാരുടെ ഫുൾ ബെഞ്ചുമായി ഹൈക്കോടതി

  • 8th March 2022
  • 0 Comments

ലോക വനിതാ ദിനമായ ഇന്ന് കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ബെഞ്ച് സിറ്റിംഗ് നടത്തുന്നു. ജസ്റ്റിസുമാരായ അനു ശിവരാമൻ, വി. ഷിർസി, എം ആർ അനിത എന്നിവരടങ്ങുന്ന ഫുൾ ബെഞ്ച് ഗുരുവായൂർ ദേവസ്വത്തിന്റെ ഫണ്ട് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് അസാധുവാക്കിയ ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ മുൻ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാരിന്റെ റിവ്യൂ ഹർജിയാണ് പരിഗണിക്കുന്നത്. നേരത്തെയുള്ള ബെഞ്ചിൽ നിന്നും ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് വി ഷിർസിയെ ഉൾപ്പെടുത്തിയത്.

error: Protected Content !!