വനങ്ങളെ വിലമതിക്കാനും സംരക്ഷിക്കാനും ഒരു ദിനം; ഇന്ന് അന്താരാഷ്‌ട്ര വന ദിനം
ലോകമെമ്പാടും എല്ലാ വർഷവും മാർച്ച് 21 ന് അന്താരാഷ്ട്ര വനദിനം ആചരിക്കുന്നു. വിവിധതരം വനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. 2012 ലെ യുഎൻ ജനറൽ അസംബ്ലി മാർച്ച് 21 അന്താരാഷ്ട്ര വനദിനമായി പ്രഖ്യാപിച്ചു. വനങ്ങളെ വിലമതിക്കാനും സംരക്ഷിക്കാനും ജീവജാലങ്ങളുടെ ജീവിതത്തിൽ വനങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും ഈ ദിനം ജനങ്ങളെ ഓർമ്മിപ്പിക്കുന്നു. മൃഗങ്ങൾക്കും മനുഷ്യർക്കും ഭക്ഷണം, വെള്ളം, പാർപ്പിടം എന്നിവ തെളിയിക്കുന്നതിൽ വനങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 1971-ൽ, ഫുഡ് ആൻഡ് അഗ്രികൾച്ചർ […]