National News

അന്താരാഷ്ട്ര വിമാനയാത്രക്കുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്;ഫ്ലൈറ്റിൽ സീറ്റ് ഒഴിച്ചിടണ്ട​, വിമാന ജീവനക്കാർ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധനയും നീക്കി

  • 26th March 2022
  • 0 Comments

അന്താരാഷ്ട്ര വിമാന യാത്രയ്ക്കുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്.അന്താരാഷ്ട്ര വിമാനങ്ങളിൽ സാമൂഹ്യ അകലം പാലിക്കാൻ സീറ്റുകൾ ഒഴിച്ചിടുന്നതും വിമാന ജീവനക്കാർ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധനയും നീക്കി. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയത്. വിമാനത്താവളത്തിലെ ദേഹപരിശോധന വീണ്ടും തുടങ്ങും. വിമാനത്താവളങ്ങളിലും വിമാനങ്ങളും മാസ്ക് ധരിക്കുന്നത് തുടരണം. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,660 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,30,18,032 ആയെന്നാണ് കേന്ദ്ര […]

National News

രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി

  • 19th January 2022
  • 0 Comments

കോവിഡ് അതി തീവ്രവ്യപന പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി. രാജ്യത്ത് കൊവിഡ് അതി രൂക്ഷവ്യാപനം നിലനിൽക്കെയാണ് ഡി ജി സി എ തീരുമാനം. കൊവിഡ് കണക്കുകൾ ഉയരുന്നതിനിടെ പല സംസ്ഥാനങ്ങളും നിയന്ത്രണം കടുപ്പിക്കാനൊരുങ്ങുകയാണ്. അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്നതായി കണക്കുകള്‍ . കഴിഞ്ഞ ദിവസങ്ങളിലായി കര്‍ണാടക, തമിഴ്‌നാട്, സംസ്ഥാനങ്ങളില്‍ കൊവിഡ് കണക്കുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

National News

ഒമൈക്രോൺ; അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകും

  • 1st December 2021
  • 0 Comments

ഓമൈക്രോണിനെ പ്രതിരോധിക്കാന്‍ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 15 മുതല്‍ വിദേശ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത ഉന്നതതല അവലോകനയോഗത്തില്‍ അദ്ദേഹം തന്നെയാണ് സിവില്‍ വ്യോമയാന മന്ത്രാലയത്തോട് വിദേശ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത് പരിശോധിക്കാന്‍ നിര്‍ദേശിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമാനമായ ആവശ്യം മുന്നോട്ട് വെച്ചിരുന്നു.ഈ മാസം 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുമെന്നായിരുന്നു വ്യോമയാന മന്ത്രാലയം അറിയിച്ചത്. ആഗോള സാഹചര്യം കണക്കിലെടുത്ത് എല്ലാവരുമായി കൂടിയാലോചിച്ച് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും […]

National News

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് മെയ് 31 വരെ നീട്ടി

  • 30th April 2021
  • 0 Comments

കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് മെയ് 31 വരെ നീട്ടിയതായി വ്യോമയാന മന്ത്രാലയം. കാര്‍ഗോ വിമാനങ്ങൾക്കും ഡി.ജി.സി.എ അനുമതി നൽകുന്ന പ്രത്യേക വിമാനങ്ങൾക്കും വിലക്ക് ബാധകമാവില്ലെന്ന് മന്ത്രാലയം അറിയിച്ചു. 28 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് എയർ ബബിൾ കരാറുണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളും തടസപ്പെടില്ല. നിലവിലെ കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി പല രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു.

നവംബർ 30വരെ അന്താരാഷ്​ട്ര വിമാന സർവിസുകൾ പുനരാരംഭിക്കില്ല

കോവിഡ്​ പശ്ചാത്തലത്തിൽ നിർത്തലാക്കിയ അന്താരാഷ്​ട്ര വിമാന സർവിസുകൾ​ നവംബർ 30 വരെ പുനരാരംഭിക്കില്ല. തെരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രം സർവിസ്​ തുടരുമെന്നും ഡയറക്​ടർ ജനറൽ ഒാഫ്​ സിവിൽ ഏവിയേഷൻ അറിയിച്ചു. രാജ്യത്ത്​ ആദ്യഘട്ട ലോക്​ഡൗൺ പ്രഖ്യാപിച്ച മാർച്ച്​ 23ന്​ വിമാന സർവിസുകൾ താൽകാലികമായി നിർത്തിവെക്കുകയായിരുന്നു. എന്നാൽ വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി വന്ദേ ഭാരത്​ മിഷ​െൻറ വിമാനങ്ങൾ മേയ്​ മുതൽ സർവിസ്​ നടത്തുന്നുണ്ട്​. കൂടാതെ ജൂലൈ മുതൽ 18ഒാളം രാജ്യങ്ങളുമായുള്ള ഉഭയകക്ഷി എയർ ബബിൾ കരാർ പ്രകാരം ഇന്ത്യയിൽനിന്ന്​ വിദേശരാജ്യങ്ങളിലേക്കും […]

News

രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കും

കോവിഡ് മൂലം നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കും. 13 രാജ്യങ്ങളിലേയ്ക്കാകും ആദ്യം സര്‍വീസ് ഉണ്ടാവുക. കര്‍ശന നിയന്ത്രണങ്ങളോടെ രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ യാത്രാവിമാനങ്ങള്‍ പറത്താനാണ് നടപടി. ഓസ്ട്രേലിയ, ഇറ്റലി, ജപ്പാന്‍, ന്യൂസിലാന്റ്, നൈജീരിയ, ബഹ്റൈന്‍, ഇസ്രയേല്‍, കെനിയ, ഫിലിപ്പീന്‍സ്, റഷ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാകും ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ അയല്‍ രാജ്യങ്ങളുമായും ചര്‍ച്ചകള്‍ ആരംഭിച്ചു. യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മനി, […]

error: Protected Content !!