യുക്രൈൻ അധിനിവേശം;വ്ലാദിമിർ പുട്ടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്
യുക്രനെതിരായ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട്.പുടിനോ റഷ്യൻ ഫെഡറേഷനിലെ ചിൽഡ്രൻസ് റൈറ്റ്സ് കമ്മീഷൻ പ്രസിഡൻ്റ് മരിയ ബിലോവയോ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പരിധിയിൽ പെടുന്ന 123 രാജ്യങ്ങളിൽ എവിടെയെങ്കിലും കാലുകുത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. വാറണ്ട് പുറപ്പെടുവിച്ചെങ്കിലും കോടതിക്ക് സ്വന്തമായി പോലീസ് സേന ഇല്ലാത്തതിനാൽ അതാത് രാജ്യത്തെ അധികാരികൾ എടുക്കുന്ന തീരുമാനങ്ങൾക്കനുസരിച്ചേ അറസ്റ്റ് ഉണ്ടാകുകയുള്ളൂ. കോടതിയുടെ ഇതേ വാറണ്ടുമായി മുൻ സുഡാൻ പ്രസിഡൻ്റ് ഒമർ അൽ ബഷീർ […]
