International News

റഷ്യ രാജ്യത്തേക്ക് അനധികൃതമായി കടന്ന് കയറി; യുക്രൈൻ പരാതിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ന്

  • 16th March 2022
  • 0 Comments

റഷ്യ-യുക്രൈൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള യുക്രൈന്‍റെ പരാതിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്നുണ്ടാകും. റഷ്യ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറുകയും അനധികൃതമായി യുദ്ധത്തിനെത്തുകയുമായിരുന്നെന്നുമാണ് യുക്രൈൻ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ പരാതിപ്പെട്ടിരിക്കുന്നത്. യുദ്ധം ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്ന ലോക ജനത അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി പ്രത്യാശയോടെയാണ് കാത്തിരിക്കുന്നത്. അതിനിടെ റഷ്യൻ നേതാക്കൾക്കുള്ള അമേരിക്കൻ വിലക്കിന് മറുപടിയുമായി റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനടക്കമുള്ളവ‍ർക്ക് റഷ്യ പ്രവേശന വിലക്കേർപ്പെടുത്തിയതായി വിവിധ അന്താരാഷ്ട്രാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. […]

error: Protected Content !!