ബിജെപിയിൽ കുറുവ സംഘം;കോഴിക്കോട് വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവര്‍ക്കെതിരെ പോസ്റ്റർ പ്രതിഷേധം
ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തുടങ്ങിയ പരസ്യ പോരിനിടെ ബിജെപി നേതൃത്വത്തിനെതിരെ കോഴിക്കോട്ട് പോസ്റ്റര്‍ പ്രതിഷേധം. ബിജെപിയില്‍ കുറുവാ സംഘം എന്ന് ആരോപിച്ചാണ് കോഴിക്കോട്ട് പലയിടത്തായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സേവ് ബി.ജെ.പി എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ബി.ജെ.പി. നേതാക്കളായ വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവര്‍ക്കെതിരെയാണ് പോസ്റ്ററുകള്‍. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡിനു മുകളിലും പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്. വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവര്‍ കുറുവാ സംഘമാണെന്ന് പോസ്റ്ററില്‍ ആരോപിക്കുന്നു. […]
