ചലച്ചിത്ര അവാർഡ് നിർണയത്തിൽ അനധികൃതമായി ഇടപെട്ടു ; രഞ്ജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി വിനയൻ
അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അനധികൃതമായി ഇടപെട്ടു എന്ന് ആരോപിച്ച് സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. രഞ്ജിത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ തുടർ നടപടി എന്താണെന്ന് അറിഞ്ഞ ശേഷം കോടതിയിൽ പോകണമോ എന്ന് തീരുമാനിക്കുമെന്നും വിനയൻ വ്യക്തമാക്കി. വ്യക്തിവിരോധം മൂലം തന്റെ സിനിമയായ പത്തൊൻപതാം നൂറ്റാണ്ട് പട്ടികയിൽ നിന്നൊഴിവാക്കിയെന്നും ജൂറി അംഗങ്ങളെ സ്വാധീനിക്കാൻ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് ശ്രമിച്ചുവെന്നും വിനയൻ പറയുന്നു. രഞ്ജിത്തിൻ്റെ അനാവശ്യ ഇടപെടലുകളെപ്പറ്റി ഒരു ജൂറി […]
