ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കൊർഡ് സ്വന്തമാക്കിയ മങ്കയമ്മയ്ക്ക് സ്ട്രോക്ക്, ഭർത്താവിന് ഹൃദയാഘാതം
ഏറ്റവും പ്രായം കൂടിയ അമ്മയെന്നനിലയില്‍ ലോക റെക്കോര്‍ഡിട്ട 72 കാരി എരമാട്ടി മങ്കയമ്മയെ സ്ട്രോക്ക് വന്നതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. പ്രസവത്തിനു ശേഷം കഴിഞ്ഞ ദിവസമായിരുന്നു മങ്കയമ്മയ്ക്ക് സ്ട്രോക്ക് ഉണ്ടായത്. സെപ്റ്റംബര്‍ 5 നായിരുന്നു ആന്ധ്ര സ്വദേശികളായ വൃദ്ധ ദമ്പതികള്‍ക്ക് ഐ.വി.എഫ് ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. 72-ാം വയസില്‍ അമ്മയായതോടെയാണ് മങ്കയമ്മ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയത്. എന്നാല്‍ മങ്കയമ്മയുടെ ഭര്‍ത്താവും കുട്ടികളുടെ പിതാവുമായ രാജറാവുവിനെ കുഞ്ഞുങ്ങള്‍ ജനിച്ച് അടുത്ത ദിവസം […]
