പ്രീമിയം സ്വീകരിച്ച ശേഷം ലൈസന്‍സില്ലെന്ന കാരണത്താല്‍ ഇന്‍ഷൂറന്‍സ് നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്കെതിരെ ജില്ലാ ഉപഭോക്തൃ കമ്മീഷൻ
പ്രീമിയം സ്വീകരിച്ച ശേഷം ലൈസെൻസ് ഇല്ലെന്ന കാരണത്താൽ ഇൻഷുറൻസ് നിഷേധിക്കാനാവില്ലെന്ന് വിധി. ഫ്യൂച്ചര്‍ ജനറലി’ ഇൻഷുറൻസ് കമ്പനിക്കെതിരെ നിലമ്പൂര്‍ അമരമ്പലം സ്വദേശി ഏലിയാമ്മ സമർപ്പിച്ച ഹർജിയിലാണ് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി ഏലിയാമ്മയുടെ ഭർത്താവ് കുര്യൻ ചോക്കാട് കല്ലാമൂലയില്‍ വച്ചുണ്ടായ വാഹനാപകടത്തിൽ 2015 ഡിസംബര്‍ 29ന് മരണപ്പെട്ടു .ഡ്രൈവിംഗ് ലൈസന്‍സുള്ള പേരമകനായിരുന്നു വാഹനമോടിച്ചിരുന്നത്. വാഹന ഉടമയ്ക്ക് പരിരക്ഷ നല്‍കുന്ന ഇന്‍ഷൂറന്‍സ് പോളിസിയുമുണ്ടായിരുന്നു. എന്നാല്‍ ഇന്‍ഷൂറന്‍സ് പോളിസി പ്രകാരം നല്‍കേണ്ടിയിരുന്ന രണ്ട് ലക്ഷം രൂപ നല്‍കാന്‍ കമ്പനി […]
