പെണ്‍ക്കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചു, ക്ഷുഭിതയായി ഇ കെ സമസ്ത നേതാവ്
പൊതു വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കയറിയതിനെ തുടര്‍ന്ന് ക്ഷുഭിതനായി ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാര്‍. സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ തലവനാണ് അബ്ദുള്ള മുസ്ലിയാർ. മദ്‌റസ കെട്ടിട ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് സർട്ടിഫിക്കറ്റ് വാങ്ങാൻ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സംഘാടകർ വേദിയിലേക്ക് ക്ഷണിച്ചത്. പെൺകുട്ടി എത്തി സർട്ടിഫിക്കറ്റ് സ്വീകരിച്ചതോടെ മുസ്ലിയാർ ദേഷ്യപ്പെട്ടു. പിന്നീട് സംഘാടകർക്കെതിരെ പ്രകോപിതനായി. ”ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചത്. ഇനി മേലില്‍ ഇങ്ങള് വിളിച്ചിട്ടുണ്ടെങ്കില്‍ കാണിച്ച് […]