Entertainment News

ബോളിവുഡിലെ മികച്ച അഭിനേതാക്കൾക്കൊപ്പമുള്ള ചിത്രം പങ്ക് വെച്ച് ടൊവിനോ

  • 28th December 2021
  • 0 Comments

‘ഏറ്റവും മികച്ച പ്രകടനം നടത്തുന്നവരുമായി ഒരു ടേബിളിന് ചുറ്റുമിരുന്ന് സിനിമയെക്കുറിച്ച് ചർച്ച ചെയ്യാൻ സാധിച്ചത് വളരെ സവിശേഷമായി കരുതുന്നു’ എന്ന അടിക്കുറിപ്പോട് കൂടി ബോളിവുഡിലെ മികച്ച അഭിനേതാക്കൾക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച് നടൻ ടൊവിനോ തോമസ്.തപ്സി പന്നു, രവീണ ടണ്ടൻ, ​ഗൗരവ് ആദർശ്, സന്യ മൽഹോത്ര, കൊങ്കൊണ സെൻ ശർമ്മ എന്നിവർക്കൊപ്പമാണ് ടൊവിനോയുള്ളത്. ഈ വർഷം നെറ്റ്ഫ്ലിക്സിലെ സിനിമകളിലും ഷോകളിലും ഏറ്റവും ശക്തമായ പ്രകടനം കാഴ്ചവെച്ച 6 അഭിനേതാക്കളാണ് ഈ ചിത്രത്തിലുളളത്. ടൊവീനോ ചിത്രം ‘മിന്നല്‍ മുരളിയാണ് […]

National News

ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തിട്ടില്ല;പ്രിയങ്കഗാന്ധിയുടെ ആരോപണത്തിൽ പരാതിയില്ലാതെ തന്നെ അന്വേഷണം

  • 23rd December 2021
  • 0 Comments

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ യൂ പി സർക്കാർ ചെയ്തുവെന്ന ആരോപണങ്ങള്‍ തെറ്റെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രിയങ്കയുടെ ആരോപണം ദേശീയ തലത്തില്‍ തന്നെ വലിയ ചർച്ചയായിരുന്നുതന്റെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹാക്ക് ചെയ്‌തെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഉയര്‍ത്തിയ ഫോണ്‍ […]

News Technology

ഇനി പതിനായിരത്തിൽ കൂടുതൽ ഫോളോവേഴ്സ് വേണ്ട; ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ള ഏതൊരാൾക്കും സ്റ്റോറികളിൽ ലിങ്ക് ചേർക്കാം

  • 31st October 2021
  • 0 Comments

ഫേസ്ബുക്ക് പോലെ തന്നെ ജനശ്രദ്ധ ആകർഷിച്ച ഒരു സോഷ്യൽ മീഡിയ പ്ലാറ്റഫോം ആണ് ഇൻസ്റ്റഗ്രാം. ഫേസ്ബുക്ക് പോലെ തന്നെ തങ്ങളുടെ സുന്ദര നിമിഷങ്ങൾ സ്റ്റോറി ആയും പോസ്റ്റ് ആയും പങ്ക് വെക്കാൻ ഇൻസ്റ്റാഗ്രാമിലൂടെ സാധിക്കും.ഇപ്പോൾ പുതിയ അപ്ഡേഷനുമായി വന്നിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഇനിമുതൽ ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ള ഏതൊരാൾക്കും സ്റ്റോറികളിൽ ലിങ്ക് ചേർക്കാൻ കഴിയും. നേരത്തെ പതിനായിരത്തിൽ കൂടുതൽ ഫോളോവേഴ്സ് ഉള്ളവർക്കാണ് ഈ സൗകര്യം ലഭ്യമായിരുന്നത്. പുതിയ മാറ്റത്തോടെ ലിങ്ക് സ്റ്റിക്കറുകൾ ഉപയോഗിച്ച് ഏതൊരാൾക്കും തങ്ങളുടെ സ്റ്റോറികളിൽ ലിങ്കുകൾ ചേർക്കാൻ […]

National News

ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കും ഇൻസ്റ്റ ഗ്രാമും രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നീക്കം ചെയ്തു

  • 20th August 2021
  • 0 Comments

ദില്ലിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങൾ പങ്കുവെച്ച രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നീക്കം ചെയ്ത് ഇൻസ്റ്റ ഗ്രാമും ഫേസ്ബുക്കും. നേരത്തെ ഇതേ ദൃശ്യങ്ങൾ പങ്കുവെച്ചതിന് ട്വിറ്റർ രാഹുൽഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിക്കുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. ദില്ലിയിൽ ശ്മശാനത്തിൽ സംസ്കരിച്ച ഒൻപത് വയസുകാരിയുടെ മരണത്തിലാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി സംസ്കരിക്കുകയായിരുന്നു എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം . പിന്നാലെ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനായ രാഹുൽ ഗാന്ധി ഇവരുടെ വീട്ടിലെത്തുകയും കുടുംബത്തോടൊപ്പമുള്ള ദൃശ്യങ്ങൾ […]

News Sports

‘സുഖം പ്രാപിക്കുന്നു’ ; ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് ക്രിസ്ത്യൻ എറിക്‌സൺ

  • 15th June 2021
  • 0 Comments

കഴിഞ്ഞ ദിവസം യൂറോ കപ്പ് മത്സരത്തിനിടെയാണ് ഡെന്മാർക്ക് മധ്യനിര താരം ക്രിസ്ത്യൻ എറിക്‌സൺ കുഴഞ്ഞുവീണത്. ഡെന്മാർക്കും ഫിൻലൻഡും തമ്മിലുള്ള മത്സരത്തിന്റെ 40-ാം മിനിറ്റിലായിരുന്നു സംഭവം. എന്നാൽ താനിപ്പോൾ സുഖമായിരിക്കുന്നു എന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്ക് വെക്കുകയാണ് എറിക്‌സൺ . ആശുപത്രി കിടക്കയിൽ നിന്നുള്ള തന്റെ ചിത്രത്തോടൊപ്പം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷം പങ്ക് വെച്ചത് . ‘ഞാൻ സുഖമായിരിക്കുന്നു. എന്നിരുന്നാലും, ചില പരിശോധനകൾക്ക് കൂടി വിധേയമാകേണ്ടതുണ്ട്’-എറിക്‌സൺ പോസ്റ്റിൽ കുറിച്ചു.

News Technology

ക്ലബ് ​ഹൗസിന് വെല്ലുവിളിയുമായി ഇൻസ്റ്റഗ്രാം; ഓഡിയോ റൂമുകൾ തുടങ്ങാൻ ഒരുങ്ങുന്നു

സോഷ്യല്‍ മീഡിയയിലെ ഏറ്റവും പുതിയ ട്രെന്‍റിംങ് ഓഡിയോ പ്ലാറ്റ്​ഫോമായ ക്ലബ് ​ഹൗസിന്​ വെല്ലുവിളിയുമായി ​ ഇൻസ്റ്റഗ്രാം. ക്ലബ്​ഹൗസിന്​ സമാനമായ രീതിയില്‍ ഓഡിയോ റൂമുകൾ തുടങ്ങാന്‍ ഇൻസ്റ്റഗ്രാം ഒരുങ്ങുന്നുവെന്നാണ്​ പുറത്തുവരുന്ന റിപ്പോർട്ടുകള്‍​. ഇതിന്‍റെ പരീക്ഷണങ്ങൾ ഇൻസ്റ്റഗ്രാം മാർച്ചിൽ നടത്തിയെന്നും വാർത്തകളുണ്ട്​. ക്ലബ്​ഹൗസിന്​ സമാനമായിരിക്കും ഇൻസ്റ്റഗ്രാമിന്‍റെയും ഓഡിയോ റൂമുകൾ. ഇൻസ്റ്റയിൽ അക്കൗണ്ടുള്ള ആർക്കും ഓഡിയോ റൂമുകൾ തുടങ്ങാം. ചാറ്റ് റൂമിന്‍റെ ഭാഗമാവാൻ ആരെയും ക്ഷണിക്കുകയും ചെയ്യാം. ക്ഷണം ലഭിച്ചാൽ മാത്രമേ ഓഡിയോ റൂമിൽ പ്രവേശിക്കാൻ സാധിക്കൂ. എന്നാല്‍ ക്ലബ്​ ഹൗസിന്​ […]

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് എം എസ് ധോണി വിരമിച്ചു

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതായി മുന്‍ ഇന്ത്യന്‍ ക്യാപറ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് എംഎസ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇത്രയും കാലം നല്‍കിയ പിന്തുണക്കും സ്നേഹത്തിനും നന്ദി, ഇന്ന് 07.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കണം. എന്നാണ് ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ച ധോണി ഐസിസിയുടെ ഈ മൂന്ന് കിരീടങ്ങളും നേടിയിട്ടുള്ള ഒരേയൊരു നായകനാണ്. View this post […]

Entertainment

‘ഞാൻ നിങ്ങളെ സ്നേഹിക്കുന്നു’; സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യി സായി പല്ലവിയുടെ ഫോട്ടോ

  • 13th September 2019
  • 0 Comments

2008ൽ തമിഴിൽ ധൂം ധാം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സായി പല്ലവി 2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് മലയാളസിനിമാ അഭിനയ രംഗത്ത് പ്രവേശിക്കുന്നത്. നിവിൻ പോളി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് പ്രേമം സിനിമയിലെ മറ്റു കഥാപാത്രങ്ങൾ. സൗത്ത്‌ ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ്‌ റിയാലിറ്റി ഷോകളിൽ നർത്തകിയായി പ്രവർത്തിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2016-ൽ ദുൽഖർ സൽമാൻന്റെ നായിക ആയി കലി എന്ന ചിത്രത്തിലും സായി അഭിനയിച്ചു. […]

Entertainment

‘നിങ്ങളുടെ മുന്‍വിധികള്‍ ഒരുതരത്തിലും തന്നെ ബാധിക്കില്ല’ ; തന്നെ വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി മീര നന്ദൻ

  • 5th September 2019
  • 0 Comments

ഗ്ലാമര്‍ ചിത്രങ്ങളുടെ പേരില്‍ സോഷ്യൽ മീഡിയയിൽ ഒരുപാട് വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന താരമാണ് മീരാ നന്ദന്‍. തന്റെ ഗ്ലാമറസ് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് സൈബർ വാദികൾ വിമർശനവുമായി എത്തിയത്.എന്നാൽ ഇപ്പോൾ അതൊന്നുമല്ല വിഷയം. തന്നെ വിമർശിച്ചവർക്കെതിരെ ചുട്ട മറുപടിയുമായി മീര രംഗത്ത് വന്നതാണ്. ഗ്ലാമര്‍ ചിത്രങ്ങള്‍ വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് താരം മറുപടി നല്‍കിയത്. നിങ്ങളുടെ മുന്‍വിധികള്‍ ഒരുതരത്തിലും തന്നെ ബാധിക്കില്ലെന്ന് നടി ചിത്രത്തിനു അടിക്കുറിപ്പായി കുറിച്ചു. നടിക്ക് പിന്തുണയുമായി രജിഷ വിജയന്‍, ആര്യ, […]

error: Protected Content !!