വാഹനപരിശോധനയ്ക്കിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ബൈക്ക് ഇടിച്ചിട്ടു
കോട്ടയ്ക്കല്‍: വാഹനപരിശോധനയ്ക്കിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ബൈക്ക് ഇടിച്ചിട്ടു. മലപ്പുറം കോട്ടയ്ക്കലിലാണ് സംഭവം. മലപ്പുറം ആര്‍ടിഒയിലെ എംവിഐ ആസിം (41)നാണ് അപകടത്തില്‍ പരുക്കേറ്റത്. തലക്കും കാലിനും പരിക്കേറ്റ ആസിമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടക്കല്‍ രണ്ടത്താണിക്ക് സമീപം വാഹനപരിശോധന നടത്തുകയായിരുന്നു ആര്‍ടിഒ സംഘം. ഇതിനിടയില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്ക് ആസിമിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന വാഹനത്തിലിടിച്ച് മറിഞ്ഞു. ബൈക്ക് കസ്റ്റഡിയിലെടുത്ത പോലിസ് ബൈക്ക് യാത്രികനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
