ഇന്നസെന്റിന്റെ ഓർമ്മകൾ പുതുക്കി ഫഹദിന്റെ ‘പാച്ചുവും അത്ഭുതവിളക്കും’: കോമഡി ഫീല്‍ ഗുഡ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത്
ഫഹദ് ഫാസില്‍-അഖില്‍ സത്യന്‍ ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു കോമഡി ഫീല്‍ ഗുഡ് വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. ഏപ്രില്‍ 28ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഇന്നസന്റ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാച്ചുവും അത്ഭുതവിളക്കും’. ഏറെ നാളായി സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു അഖില്‍. ഫഹദ് സത്യന്‍ അന്തിക്കാട് ചിത്രം ‘ഞാന്‍ […]








