Kerala News

ആംബുലൻസ് എത്താൻ വൈകി;വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം

  • 25th October 2023
  • 0 Comments

ആംബുലൻസ് എത്താൻ വൈകിയതിനാൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട കടമ്മനിട്ട സ്വദേശി രഞ്ജു കൃഷ്ണയാണ്ഒരു മണിക്കൂറോളം നേരം രക്തം വാർന്ന് റോഡിൽ കിടന്ന് മരിച്ചത്. ഇന്നലെ രാത്രി 12 മണിക്ക് നാരങ്ങാനം ആലുങ്കലിലാണ് അപകടം നടന്നത്. രക്തം വാർന്ന് റോഡിൽ കിടന്ന യുവാവിനെ നാട്ടുകാർ സ്വകാര്യ വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.യുവാവിനെ പരിക്കേറ്റ നിലയിൽ കണ്ടതിനെ തുടർന്ന് ആംബുലൻസിനായി 108ൽ വിളിച്ചെങ്കിലും ആംബുലൻസില്ലെന്നായിരുന്നു മറുപടി ലഭിച്ചതെന്ന് സംഭവം കണ്ട നിയമവിദ്യാർഥി പറഞ്ഞു. പൊലീസിനെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് […]

Kerala News

ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്; ആരോ​ഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ

  • 5th September 2023
  • 0 Comments

സിനിമാ താരം ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്ക്. ചാവക്കാട്- പൊന്നാനി ദേശീയപാത 66 മന്ദലാംകുന്നിൽ വച്ചാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം .ജോയ് മാത്യു സഞ്ചരിച്ച കാറിൽ പിക്കപ്പ് വാൻ ഇടിച്ചാണ് അപകടം. കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ജോയ് മാത്യു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. പിക്കപ്പ് വാനിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇരുവരും ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

News Sports

ലോകകപ്പ് സന്നാഹ മത്സരത്തിൽ ബൗൺസർ തലയിൽ കൊണ്ട് സ്മൃതി മന്ദനക്ക് പരുക്ക്

  • 27th February 2022
  • 0 Comments

ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ വനിതാ ടീം ഓപ്പണർ സ്മൃതി മന്ദനക്ക് സന്നാഹ മത്സരത്തിനിടെ പരിക്ക്. . ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന സന്നാഹ മത്സരത്തിൽ കളിക്കുന്നതിനിടെ ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഷബ്നിം ഇസ്മയിലിൻ്റെ ബൗൺസർ തലയിൽ കൊണ്ട സ്മൃതി റിട്ടയേർഡ് ഹർട്ട് ആയി മടങ്ങി. 23 പന്തിൽ 12 റൺസെടുത്ത് നിൽക്കെയാണ് സ്മൃതിക്ക് പരിക്ക് പറ്റിയത് . വൈദ്യ സംഘത്തിൻ്റെ പരിശോധനയ്ക്ക് ശേഷം താരം ക്രീസ് വിട്ടു. ലഭ്യമാവുന്ന വിവരമനുസരിച്ച് സ്മൃതിയ്ക്ക് മറ്റ് പ്രശ്നങ്ങളില്ല മുൻകരുതലെന്ന നിലയിലാണ് താരം റിട്ടയർഡ് ഹർട്ട് […]

error: Protected Content !!