ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി അതീവ ദുര്‍ബലം; നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നിലവിലെ സ്ഥിതി അതീവ ദുര്‍ബലമാണെന്ന് 2019 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജി. ”സാമ്പത്തികവളര്‍ച്ചയെ കുറിച്ചുള്ള ഇപ്പോഴത്തെ കണക്കുകള്‍ വെച്ചു നോക്കുമ്പോള്‍ സമീപഭാവിയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ല”.”കഴിഞ്ഞ അഞ്ചാറുവര്‍ഷം അല്ലറചില്ലറ വളര്‍ച്ചയ്ക്കു നാം സാക്ഷികളായി. എന്നാല്‍, ഇപ്പോള്‍ ആ ഉറപ്പ് നഷ്ടമായിരിക്കുന്നു.” എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നോട്ട് നിരോധനത്തെയും ജി എസ് ടി നടപ്പാക്കിയതിനെയും ഇദ്ദേഹം വിമര്‍ശിച്ചിരുന്നു. നേരത്തെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് പരീക്ഷണാധിഷ്ഠിത […]