‘താത്താമാര്‍ പന്നിപെറും പോലെ പ്രസവിക്കുന്നത് നിര്‍ത്താന്‍ സ്റ്റെറിലൈസ് ചെയ്യണം’: വിവാദമായി എഴുത്തു കാരിയുടെ പോസ്റ്റ്
മുസ്ലിം സമുദായത്തെ ഒന്നാകെ അപമാനിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി കെ.ആര്‍ ഇന്ദിര. ദേശീയ പൗരത്വ പട്ടികയില്‍ നിന്നും 19 ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ടാണ് ഇന്ദിര ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. അനധികൃത കുടിയേറ്റക്കാരെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിച്ച് വോട്ടും റേഷന്‍കാര്‍ഡും ആധാര്‍കാര്‍ഡും നല്‍കാതെ പെറ്റുപെരുകാതിരിക്കാന്‍ സ്റ്ററിലൈസ് ചെയ്യുണമെന്നാണ് കെ.ആര്‍ ഇന്ദിര ഫേസ്ബുക്ക് പോസ്റ്റ്. സമൂഹമാധ്യമങ്ങളിലൂടെ വംശീയ വിദ്വേഷ പരാമര്‍ശമടങ്ങുന്ന പോസ്റ്റുകള്‍ നിരവധി തവണ പോസ്റ്റുചെയ്ത എഴുത്തുകാരിയാണ് കെ.ആര്‍ ഇന്ദിര.