ക്രിപ്റ്റോ നിയന്ത്രണം; ഇന്ത്യയും, യുകെയും ചർച്ച നടത്തി
ക്രിപ്റ്റോ ആസ്തികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഇന്ത്യയും, യുകെയും ചർച്ച നടത്തി. ഈ വിഷയത്തിൽ, ആഗോളതലത്തിലുള്ള സഹകരണത്തിന്റെ പ്രാധാന്യവുമായി ബന്ധപ്പെട്ടാണ് ചർച്ച നടന്നത്. ക്രിപ്റ്റോ ആസ്തികൾ, സഹകരണ സാധ്യതയുള്ള പുതിയ മേഖലകൾ, പെൻഷൻ ഫണ്ടുകളുടെ അടക്കം നിയന്ത്രണവുമായി ബന്ധപ്പെട്ട ചട്ടക്കൂടുകൾ തുടങ്ങിയവയാണ് ചർച്ചാ വിഷയങ്ങളായത്. ‘ഇന്ത്യ-യുകെ ഫിനാൻഷ്യൽ മാർക്കറ്റ്സ് ഡയലോഗി’ന്റെ രണ്ടാം യോഗത്തിലാണ് ഈ വിഷയങ്ങൾ ചർച്ച ചെയ്തത്. സാമ്പത്തിക മേഖലയിൽ സഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ലണ്ടനിലാണ് യോഗം നടക്കുന്നത്. പെൻഷനുമായി ബന്ധപ്പെട്ട സാമ്പത്തിക വശങ്ങൾ ഇരു […]