News

അറിയിപ്പുകള്‍

  • 28th November 2019
  • 0 Comments

നാഷണല്‍ ലോക് അദാലത്ത് ഡിസംബര്‍ 14 ന്  നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ലോക് അദാലത്ത് ഡിസംബര്‍ 14 ന് കോഴിക്കോട് ജില്ലയില്‍ നടത്തും. അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് കോടതിയുടെ പരിഗണനയില്‍ ഇല്ലാത്ത ചെക്ക് സംബന്ധമായ പരാതികള്‍, പണം തിരിച്ചു കിട്ടാനുള്ള പരാതികള്‍, തൊഴില്‍ത്തര്‍ക്കങ്ങള്‍, ഇലക്ട്രിസിറ്റി, വാട്ടര്‍ സംബന്ധമായ പരാതികള്‍  ചിലവിനു കിട്ടാനുള്ള പരാതികള്‍, മറ്റ് ക്രിമിനല്‍, സിവില്‍ പരാതികള്‍ എന്നിവ സമര്‍പ്പിക്കാം കോഴിക്കോട്, താമരശ്ശേരി താലൂക്കിലുള്ളവര്‍ കോഴിക്കോട് […]

Local

അറിയിപ്പുകള്‍

  • 28th November 2019
  • 0 Comments

പെൺകുട്ടികൾക്ക് സ്വയം രക്ഷാ കരാട്ടെ  പരിശീലനവുമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ 13 പ്രൈമറി സ്കൂളിലെ പെൺകുട്ടികൾക്കായി കരാട്ടെ  പരിശീലനം ആരംഭിച്ചു. പരിശീലനത്തിന്റെ   ഉദ്ഘാടനം കക്കഞ്ചേരി എ .എൽ.പി സ്കൂളിൽ ഗ്രാമ പഞ്ചായത്തു  പ്രസിഡണ്ട് ഷാജു ചെറുക്കാവിൽ നിർവ്വഹിച്ചു. പെൺകുട്ടികൾക്ക് സ്വയം രക്ഷ ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.  വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സി.കെ രാമൻകുട്ടി ചടങ്ങിൽ  അധ്യക്ഷത വഹിച്ചു. ഭരണനിർവ്വഹണ ഉദ്യോസ്ഥൻ കെ.കെ അബ്ദുള്ള പദ്ധതി വിശദീകരിച്ചു. ഭാസ്കരൻ ഉള്ളിയേരിയാണ് പരിശീലകൻ. ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.മുഹമ്മദ്, വാർഡ് […]

Local

അറിയിപ്പുകള്‍

  • 26th November 2019
  • 0 Comments

നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം’ ഉദ്ഘാടനം ഡിസംബര്‍ നാലിന്  സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി ‘നാളത്തെ കേരളം ലഹരി വിമുക്ത നവകേരള’ം 90 ദിന തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ നാലിന് രാവിലെ 11 ന് ബാലുശ്ശേരി ഗോകുലം കോളേജില്‍ നടക്കും. പരിപാടിയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീ, അംഗനവാടി, ആശാവര്‍ക്കര്‍മാര്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍, സാംസ്‌കാരിക […]

Local

അറിയിപ്പുകള്‍

  • 23rd November 2019
  • 0 Comments

വടകര പാര്‍ലമെന്റ് മണ്ഡലം;പ്രാദേശിക വികസന പദ്ധതി അവലോകന യോഗംവടകര പാര്‍ലമെന്റ് മണ്ഡലം എം. പി കെ മുരളീധരന്‍, മുന്‍ എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ അവലോകനയോഗം ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കെ മുരളീധരന്‍ എംപി അനുവദിച്ച പ്രവൃത്തികള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.മുന്‍ എംപി മുല്ലപ്പള്ളി രാമചന്ദ്രന്റെ കാലത്ത് അനുവദിച്ച 80 […]

Local

അറിയിപ്പുകള്‍

  • 22nd November 2019
  • 0 Comments

ഫ്രീസോണില്‍ നിന്നും വിതരണ ചാര്‍ജ്ജ് ഈടാക്കുന്നഗ്യാസ് ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും എല്‍.പി.ജി ഗ്യാസ് വിതരണത്തില്‍ ഗ്യാസ് ഏജന്‍സിയുടെ ഓഫീസ് (ഷോറും) പോയിന്റ് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ (ഫ്രീസോണ്‍) ഉപഭോക്താക്കളില്‍ നിന്നും യാതൊരു വിധ വിതരണ ചാര്‍ജ്ജും ഈടാക്കാന്‍ പാടുളളതല്ല. ഫ്രീസോണില്‍  നിന്നും വിതരണ ചാര്‍ജ്ജ് ഈടാക്കുന്നതായി ഉപഭോക്താക്കള്‍ക്ക് പരാതി ഉണ്ടെങ്കില്‍ അവരുടെ പരിധിയില്‍ ഉളള താലൂക്ക് സപ്ലൈ ഓഫീസര്‍ക്കോ/സിറ്റി റേഷനിംഗ് ഓഫീസര്‍ക്കോ പരാതി നല്‍കാം. ഫ്രീസോണില്‍ നിന്നും വിതരണ ചാര്‍ജ്ജ് ഈടാക്കുന്ന ഗ്യാസ് ഏജന്‍സികള്‍ക്കെതിരെ […]

Local

അറിയിപ്പുകള്‍

  • 20th November 2019
  • 0 Comments

നവംബര്‍ 30 നകം മസ്റ്ററിംഗ് നടത്തണം നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡ്/പെന്‍ഷന്‍ ഐ.ഡി സഹിതം അക്ഷയകേന്ദ്രങ്ങളില്‍ നവംബര്‍ 30 നകം മസ്റ്ററിംഗ് നടത്തണം. കിടപ്പിലായ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ മസ്റ്ററിംഗിനായി അപേക്ഷ 29 നകം ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കണമെന്ന് നൊച്ചാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് : തിരുത്തല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (കാറ്റഗറി നം. 071/2017) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2018 […]

Local

അറിയിപ്പുകള്‍

  • 18th November 2019
  • 0 Comments

ലിഫ്റ്റ് ഇറക്ടര്‍ ഹ്രസ്വകാല കോഴ്സ്:  അപേക്ഷ ക്ഷണിച്ചു കുഴല്‍മന്ദം ഗവ.ഐ.ടി.ഐ യില്‍ ലിഫ്റ്റ് ഇറക്ടര്‍ ഹ്രസ്വകാല കോഴ്സിന്റെ ഡിസംബര്‍ രണ്ടിന് ആരംഭിക്കുന്ന ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ പൂര്‍ത്തിയായ, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന ശമ്പളത്തില്‍ സ്വദേശത്തും വിദേശത്തും തൊഴില്‍ സാധ്യതയുള്ള കോഴ്സിന് വിദഗ്ധരുടെ കീഴില്‍ പരിശീലനം ലഭിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക്: 9061899611. സോഷ്യല്‍ വര്‍ക്കര്‍ നിയമനം;സന്നദ്ധസംഘടനകളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം 2013 സംബന്ധിച്ച് കോഴിക്കോട് ജില്ലയിലെ എന്‍ജിഒകളില്‍ […]

Local

അറിയിപ്പുകള്‍

  • 15th November 2019
  • 0 Comments

വെള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂള്‍ പുതിയ കെട്ടിട ശിലാസ്ഥാപനം മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കുംവെള്ളിപ്പറമ്പ് ജി.എല്‍.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നവംബര്‍ 16-ന് വൈകിട്ട് മൂന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. പി.ടി.എ റഹീം എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ സ്‌കൂളിന് അനുവദിച്ചുകിട്ടിയ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങളുടെയും പുതിയതായി രൂപീകരിച്ച ജെ.ആര്‍.സി യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിക്കും. […]

Local

അറിയിപ്പുകള്‍

  • 14th November 2019
  • 0 Comments

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച        കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ 16 ന് രാവിലെ 10.30 ന് സ്വകാര്യ ബാങ്കിലെ ബിസിനസ്സ് ഡവലപ്പ്മെന്റ് എക്സിക്യൂട്ടീവ് (യോഗ്യത : ബിരുദം), ഓഫീസര്‍ സെയില്‍സ് (യോഗ്യത : ബിരുദം, ഒരു വര്‍ഷ തൊഴില്‍ പരിചയം), അസിസ്റ്റന്റ് മാനേജര്‍ (യോഗ്യത : ബിരുദം, മൂന്ന് വര്‍ഷത്തെ മാര്‍ക്കറ്റിംങ്ങ് പരിചയം) കെമിക്കല്‍ മാനുഫാക്ച്ചറിംങ്ങ് കമ്പനിയിലെ മാര്‍ക്കറ്റിംങ്ങ് മാനേജര്‍, മാര്‍ക്കറ്റിംങ്ങ് എക്സിക്യൂട്ടീവ്, സെറ്റ് എഞ്ചിനീയര്‍ (യോഗ്യത : ബിരുദം/എം.ബി.എ), […]

Local

അറിയിപ്പുകള്‍

  • 13th November 2019
  • 0 Comments

ഫയര്‍  ആന്റ് സേഫ്റ്റി  കോഴ്സ് അപേക്ഷ ക്ഷണിച്ചു കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സെഫ്റ്റി (ആറ് മാസം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മിനിമം യോഗ്യത പത്താം ക്ലാസ്. താല്പര്യമുളളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. വിശദ വിവരങ്ങള്‍ക്ക് : 8301098705, 9400635455. ഗതാഗത നിയന്ത്രണം കോഴിക്കോട് ജില്ലയിലെ കക്കോടി ചെലപ്രം റോഡ് നവീകരണ പ്രവൃത്തി തുടങ്ങുന്നതിനാല്‍ നവംബര്‍ 15  മുതല്‍ പ്രവൃത്തി തീരുന്നതു വരെ കക്കോടി മുതല്‍ കൂടത്തും […]

error: Protected Content !!