പ്രവാസി മിത്ര വായ്പാ യോഗ്യതാ നിര്‍ണ്ണയ ക്യാമ്പും സംരംഭകത്വ പരിശീലനവും നടത്തി
കേരള സര്‍ക്കാറിന്റെ പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി നോര്‍ക്കയും കോഴിക്കോട് ജില്ലാ സഹകരണ ബാങ്കും സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ആന്‍ഡ് ഡവലപ്മെന്റ് സ്റ്റഡീസും സംയുക്തമായിപ്രവാസി മിത്ര വായ്പാ യോഗ്യതാ നിര്‍ണ്ണയ ക്യാമ്പും സംരംഭകത്വ പരിശീലനവും സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ നടത്തി. പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, തിരിച്ചെത്തുന്നവരുടെ പുനരധിവാസം തുടങ്ങിയവയാണ് പ്രവാസി പുനരധിവാസ പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങള്‍. ഒപ്പം പ്രവാസി മലയാളികളുടെ അളവറ്റ അനുഭവസമ്പത്തും തൊഴില്‍ വൈദഗ്ദ്ധ്യവും നാടിന്റെ പുരോഗതിക്കായി ഉപയോഗിക്കുവാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ചുരുങ്ങിയത് […]