ടാന്‍സാനിയന്‍ കിലി പോള്‍ കേരളത്തിലേക്ക്
മലയാള ഗാനങ്ങള്‍ പാടി മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് കിലി പോള്‍ എന്ന ടാന്‍സാനിയന്‍ ഇന്‍ഫ്ളുവന്‍സര്‍. കിലി പോള്‍ കേരളത്തിലേക്ക് എത്തുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ വിഡിയോയിലൂടെയാണ് കേരളത്തിലേക്കുള്ള വരവ് അറിയിച്ചിരിക്കുന്നത്. ‘ഉടന്‍ കേരളത്തിലേക്ക് വരും, എല്ലാവരെയും കാണാനായി കാത്തിരിക്കുന്നു’ എന്നാണ് വീഡിയോയ്ക്ക് താഴെ കിലി കുറിച്ചിരിക്കുന്നത്. ഇന്ത്യന്‍ പാട്ടുകള്‍ക്ക് അനുസരിച്ചുള്ള ഡാന്‍സും ലിപ്സിങ്കുമാണ് കിലി പോളിനെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റുകളിലെ കമന്റ് ബോക്‌സ് നോക്കിയാല്‍ അതില്‍ കൂടുതലും മലയാളികള്‍ ആയിരിക്കും. മലയാളികള്‍ ‘ഉണ്ണിയേട്ടന്‍’ എന്നാണ് കിലിയെ […]
