വ്യവസായ വകുപ്പിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിനുള്ള സംസ്ഥാന സർക്കാർ അവാർഡുകൾ പ്രഖ്യാപിച്ചു
കൊച്ചി: സംരംഭങ്ങൾക്ക് സഹായങ്ങൾ നൽകുന്ന മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തിരഞ്ഞെടുത്ത് പുരസ്കാരങ്ങൾ നൽകുമെന്ന് മന്ത്രി പി രാജീവ്. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മികച്ച എം.എസ്.എം.ഇ, മികച്ച എക്സ്പോർട്ടിങ് ഇൻഡസ്ട്രി തുടങ്ങി സംരംഭക മേഖലയിൽ വിവിധ പുരസ്കാരങ്ങൾ ഏർപ്പെടുത്തും. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുന്നതിനായി ആവിഷ്കരിച്ച വിവിധ പദ്ധതികളുടെ ഭാഗമായാണ് അവാർഡുകൾ ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ മികച്ച പൊതു […]
